ന്യൂദല്‍ഹി: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പിലിനെതിരെയുള്ള കേസില്‍ പരാതിക്കാരിയായ യുവതി ഗോവയില്‍ ചെന്ന് പൊലീസിന് മൊഴി നല്‍കും. ഗോവയില്‍ ചെന്ന് മൊഴി നല്കാന് തയ്യാറാണെന്ന് യുവതി അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥ സുനിതാ സാവന്ത് പറഞ്ഞു. ഗോവയില്‍ ചെന്ന് മൊഴി നല്കാന് തയ്യാറാണെന്ന് യുവതി അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥ സുനിതാ സാവന്ത് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നിലാകും മൊഴി നല്‍കുക. മുംബയില്‍ താമസിക്കുന്ന യുവതിയുടെ മൊഴി ഗോവ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. അന്വേഷണത്തോട് സഹകരിക്കുമെന്ന് യുവതി അറിയിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്ക് അയച്ച ഇ മെയിലില്‍ പറയാത്ത ചില കാര്യങ്ങളെ കുറിച്ചും യുവതി പറഞ്ഞതായും സുനിത സൂചിപ്പിച്ചു.
അതിനിടെ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. തിങ്കളാഴ്ചയാണ് തേജ്പാല്‍ ജാമ്യാപേക്ഷ നല്‍കിയത്. ഗോവയിലെ കോടതിയില്‍ ട്രാന്‍സിറ്റ് ജാമ്യത്തിനും തേജ്പാല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: