ജനീവ: സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമാധാന ചര്‍ച്ച ജനുവരി 22 ന് ജനീവയില്‍ നടക്കും. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ അസദ് ഭരണകൂടവും വിമതരും സമ്മതിച്ചത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടെ ആദ്യമായാണ് ഇരു കൂട്ടരും ചര്‍ച്ചയ്ക്കായി ഒരു വേദിയില്‍ എത്തുന്നത്.
നേരത്തേ ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്താനുള്ള ലോക രാഷ്ട്രങ്ങളുടെ ശ്രമം വിജയിച്ചിരുന്നില്ല. സിറിയന്‍ പ്രശ്നം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: