ബഗ്ദാദ്: ഇറാക്കില്‍ സ്ഫോടന പരമ്പരയില്‍ 27 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്ക്. ബഗ്ദാദ് മധ്യ സദ്രിയ ജില്ലയിലെ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 16 പേര് കൊല്ലപ്പെട്ടു.
വടക്കന്‍ നഗരം മൊസൂളിലെ തിരക്കേറിയ തെരുവിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സാധാരണക്കാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഈ മാസം വിവിധ ആക്രമണങ്ങളില്‍ 158 പൊലീസുകാരും 127 സൈനികരും ഉള്‍പ്പെടെ 979 പേരാണ് ഇറാക്കില്‍ കൊല്ലപ്പെട്ടത്.
ജനുവരിക്കു ശേഷം 6,500 പേര് ഇറാക്കില്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്. അതേസമയം ബാഗ്ദാദിലെ രണ്ടു സ്ഥലങ്ങളിലായുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.
ബാഗ്ദാദിലുള്ള ഒരു പോലീസ് ചെക്ക് പോസ്റ്റിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദിലെ ഹുസൈനിയയില്‍ റോഡരികിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: