കോട്ടയം വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമി മഹോത്സവം ഇന്ന് . അഷ്ടമി ദര്‍ശനം പുലര്‍ച്ചെ 4.30നാണ്. സ്വര്ണപ്രഭാമണ്ഡലം ചാര്‍ത്തി പട്ടുടയാടകള്‍ സ്വര്‍ണഅങ്കി, സ്വര്‍ണ ചന്ദ്രക്കല, തങ്കമാലകള്‍ തുടങ്ങിയ ചാര്‍ത്തിയ വൈക്കത്തപ്പന്റെ മംഗളരൂപമാണ് ഈ മൂഹൂര്‍ത്തത്തില്‍ ഭക്തര്‍ ദര്‍ശിക്കുക.
നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തരാണ് അഷ്ടമി ദര്ശനത്തിനായെത്തുക. ദേവസ്വം വക 151 പറയുടെ പ്രാതല്‍ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്. തുടര്‍ന്ന് ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പുകളുടെ സംഗമം, അഷ്ടമി വിളക്ക്, പുലര്‍ച്ചെ 2ന് വലിയകാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് തുടങ്ങിയ നടക്കും.
വൈകിട്ട് 6.30ന് നടക്കുന്ന ഹിന്ദുമത കണ്വന്ഷന് ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന് നായര്‍ അധ്യക്ഷത വഹിക്കും. ബുധനാഴ്ചയാണ് ആറാട്ടെഴുന്നെള്ളിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: