ഈ കലിയുഗത്തില്‍ മുന്കാലകര്മങ്ങളുടെ തീക്ഷ്ണതയിലുപരി നമ്മെ ബാധിച്ചിരിക്കുന്ന ചില ശക്തികള്‍ ഉണ്ട്. നമുക്ക് തെറ്റിദ്ധാരണകളും മൗഢ്യവും വന്നുചേരാനുള്ള മുഖ്യകാരണം എന്താണ്? അസൂയ, പക, വിദ്വേഷം തുടങ്ങിയ ഹീന ചിന്തകള്‍ നമ്മെ പിടിമുറുക്കാന്‍ കാരണമെന്ത്? സാധാരണ ജനങ്ങള്‍ ഇവയുടെ സ്വാധീനത്തില്പ്പെടാമെങ്കിലും ആത്മസാധകര്ക്ക് അത് പാടില്ലല്ലോ? പക്ഷേ, ഇന്ന് ആത്മസാധകരിലും ഇത്തരം ദുര്‍വൃത്തികള്‍ കണ്ടുവരുന്നു. ഒരു ദിവ്യപുരുഷന്റെ സമ്പര്‍ക്കം കിട്ടിയ ആത്മസാധകര്ക്ക് ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവരോട് അസൂയയും വിദ്വേഷവും വരാന്‍ പാടില്ല. അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നിപ്പുകളോ വരാന്‍ പാടില്ല. പക്ഷേ അതും ഇന്നത്തെ കാലത്ത് കണ്ടുവരുന്നുണ്ടല്ലോ? എന്തുകൊണ്ട് ഇതുസംഭവിക്കുന്നു? ആരാണ് ആത്മസാധകരെപ്പോലും വഴി തെറ്റാന്‍ പ്രേരിപ്പിക്കുന്നത്? ഇതാണ് കലിയുഗ രഹസ്യം
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: