നവംബര്‍ 26 നിയമദിനം
1949 നവംബര്‍ 26 ന് നമ്മുടെ ഭരണഘടനാ നിര്‍മ്മാണ സമിതി ഡോ.രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഭരണഘടന അംഗീകരിച്ച് ഒപ്പുവച്ചദിവസമാണ് നിയമ ദിനമായി ഭാരതത്തില്‍ ആചരിക്കുന്നത്.
ഭരണഘടന ഒപ്പു വച്ചിട്ട് നമ്മള് 65 വര്‍ഷം പിന്നിടുമ്പോള്‍ ഭാരതത്തോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച പലരാജ്യങ്ങളും ഛിന്ന ഭിന്നമായി കഴിഞ്ഞു. ഇന്നും ഭാരതം തളരാതെ നിലനില്‍ക്കുന്നത് ഇവിടെ ഉണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധങ്ങള്‍ മൂലമാണ്.
പക്ഷേ അടിയുറച്ച ആ കുടുംബ ഭദ്രതയില്‍ ചില കനത്ത വിള്ളലുകള്‍ വീണിരിക്കുന്നുവെന്നാണ് അടുത്തിടെ കാണുന്ന പ്രവണതകള്‍ നല്കുന്ന മുന്നറിയിപ്പ്. ഇതിനു പല കാരണങ്ങളും പറയാനുണ്ടാകും. പക്ഷേ അടിസ്ഥാനപരമായി ആ പ്രശ്നത്തിന്റെ കാരണം കണ്ടെത്തി അതിനു പരിഹാരം കാണുകയാണ് വേണ്ടത്. ഇതിന്റെ ആഘാതത്തോത് മനസിലാകണമെങ്കില്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.
കേരളത്തിലെ കുടുംബസങ്കല്പത്തില് കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. കേരളീയര്‍ സാക്ഷരതയില്‍ മുമ്പന്തിയിലാണ്. അതു മറ്റു പല രാജ്യങ്ങള്‍ക്കും മാതൃകയാണ്. അതേ സമയം മദ്യാസക്തിയിലും ആത്മഹത്യയിലും മാത്രമല്ല ഇപ്പോള്‍ വിവാഹമോചനത്തിലും രാജ്യത്തെ ഒന്നാമതായിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. രാജ്യത്ത് വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകളുടെ എണ്ണം 23.43 ലക്ഷമാണ്. അവരില്‍ 1.96 ലക്ഷവും അതായത് 8.36 ശതമാനം വിവാഹമോചനം നേടിയ സ്ത്രീകളും കേരളത്തില്‍ നിന്നാണ്. അമ്പരപ്പിക്കുന്നതാണ് ഈ കണക്ക്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ
വിവാഹമോചനക്കണക്കുകള്‍ ഇപ്രകാരമാകുന്നു
വര്‍ഷം വിവാഹമോചനം വര്‍ഷം വിവാഹമോചന
2005-06 8,456 2008-09 11,19
2006-07 9,775 2009-10 11,6
2007-08 9,437 2010-11 24,815
എന്തായിരിക്കാം ഇതിനുള്ള കാരണങ്ങള്‍. സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കും മനഃശാസ്ത്ര വിശാരദന്മാര്ക്കും മറ്റും പല വിശദീകരണങ്ങളും നല്കാനുണ്ടാവും. അവയ്ക്കെല്ലാമൊപ്പം വായിക്കാവുന്ന ചില കാരണങ്ങളാണ് യുവാക്കളിലെ മദ്യാസക്തിയും പക്വമതികളാകുന്നതിന് മുമ്പ് വിവാഹിതരാകുന്നതും. വിവാഹിതരുടെ കാര്യങ്ങളില്‍ അനാവശ്യഘട്ടങ്ങളില് മാതാപിതാക്കളുടെ ഇടപെടലുണ്ടാകുന്നതും ഒരു വിഷയമാണ്.
2006 ലെ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ അശാസ്ത്രീയമായ വകുപ്പുകളുംചട്ടങ്ങളും നടപ്പിലാക്കിയതാണ് കിടുംബന്ധങ്ങള് ശിഥിലമായതിലെ ഒരു പ്രധാന കാരണമെന്നുകൂടി നിരീക്ഷണം നടത്തിയാല്‍ വ്യക്തമാകും.
അമേരിക്കയിലെ നിയമം അതേപടി പകര്‍ത്തിയ മേപ്പടി നിയമം വഴി ചെറിയ കുടുംബ വഴക്കുകള്‍ പോലും കോടതിയില്‍ എത്തിചേരുന്നതിന് ഇടയാക്കുന്നതില്‍ ഈ നിയമം വഹിച്ചപങ്ക് വളരെ വലുതാണ്. ഈ നിയമം നടപ്പാക്കുന്നതിന് അഭിഭാഷകരും സ്ത്രീവിമോചന സംഘടനകളും കുടുംബശ്രീകളും മത്സരിച്ചു പരിശ്രമിച്ചു. പക്ഷെ ഇതിന്റെ പരിണിത ഫലമായി കൂട്ടിചേര്‍ക്കുവാന്‍ സാധിക്കാത്ത വിധത്തില്‍ കുടുംബബന്ധങ്ങള്‍ ശിഥിലമായി. കുട്ടികള്‍ക്ക് തങ്ങളുടെ അച്ഛനമ്മമാരുടെ സ്നേഹവും വാല്സല്യവും നഷ്ടപ്പെട്ടതിന്റെ ഫലമായി പഠനങ്ങളില്‍ പിന്നോട്ടു പോയതായും മാനസ്സിക അസുഖങ്ങള്‍ക്കും മയക്കുമരുന്നിനും മദ്യത്തിനും അവര്‍ അടിമകളായി മാറിയതിനും ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പില്‍ നിരവധിയാണ്.
ഈ അവസരത്തില്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതില്‍ അഭിഭാഷകരുടേയും ന്യായാധിപന്മാരുടേയും പങ്ക് വളരെ വലുതാണ്. അഭിഭാഷകര്‍ക്ക് തങ്ങളുടെ മുമ്പില്‍ വരുന്ന കുടുംബ വഴക്കുകള്‍ എത്ര കേസാക്കി എന്നതിനു പകരം എത്ര കേസുകള്‍(വഴക്കുകള്‍) ഫയലാക്കാതെ തീര്‍ക്കുന്നതില്‍ വിജയിച്ചുവെന്നതില്‍ അഭിമാനിക്കുവാന് സാധിക്കണം.
ന്യായാധിപന്മാര് തങ്ങളുടെ മുമ്പില്‍ വരുന്ന കേസുകള്മുഴുവന് ഒത്തു തീര്‍പ്പിലാക്കി കുടുംബകോടതികളെ കുടുംബബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്ന കേന്ദ്രങ്ങള്‍ ആക്കി മാറ്റുവാന്‍ സാധിക്കണം. ഈ രംഗത്ത് കൗണ്‍സിലര്‍മാരും പൊതു പ്രവര്‍ത്തകരും സ്ത്രീ ശാക്തീകരണ സംഘടനകളും സമുദായ സംഘടനകളും തങ്ങളാല്‍ ആവുന്നത് ചെയ്യുവാന്‍ ശ്രമിക്കണം.
നമ്മുടെ കുടുംബ ബന്ധങ്ങള്തകരാതെ ഊട്ടി ഉറപ്പിക്കേണ്ട ഉത്തരവാദിത്വം നിയമ സഹായരംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്മാര്ക്കും ന്യായാധിപന്മാര്ക്കും ഒപ്പം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്ക്കമുള്ള പങ്ക് വളരെ വലുതാണ്.
അഡ്വ. ബി. രാജേഷ്
(സംസ്ഥാന ജനറല്‍ സെക്രട്ടറി, അഭിഭാഷക പരിഷത്ത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: