ബീജിംഗ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ചൈനയില്‍ ഹൈവേകളും വിമാനത്താവളവും അടച്ചു. മൂടല്‍മഞ്ഞ് കാരണം 50 മീറ്ററോളം മാത്രമേ റോഡ് കാണാന്‍ സാധിച്ചിരുന്നുള്ളുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഏഴ് എക്സ്പ്രസ് വേകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചതായി ലിയോനിംഗ് പ്രവിശ്യാ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഹിലോംഗ്ജിയാംഗ് പ്രവിശ്യയില്‍ നിരവധി റോഡുകളും വിമാനത്താവളവും അടച്ചു.
ഹാര്‍ബിന്‍ നഗരത്തിലെ തായ്പിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 209 വിമാനസര്‍വീസുകള്‍ റദ്ദാക്കി. മൂടല്‍മഞ്ഞ് ഉടന്‍ മാറുമെന്നാണ് പ്രതീക്ഷയെന്ന് ചൈനീസ് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: