ബാംഗളൂരു: ബാംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങളുമായി സാമ്യമുള്ള ഒരാളെയാണ് ആന്ധ്രയിലെ അനന്തപൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകണമൊന്നും പുറത്തു വന്നിട്ടില്ല. വിവരത്തെ തുടര്‍ന്ന് ബാംഗളൂരു സിറ്റി അസിസ്റ്റന്റ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്കു പുറപ്പെട്ടു.നേരത്തെ യുവതിയുടെ മൊബൈല്‍ഫോണ്‍ ആന്ധ്രയിലെ ഒരു കടയില്‍ നിന്നും കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് മലയാളി യുവതിയായ ജ്യോതിയെ എടിഎമ്മിനുള്ളില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: