മരട്: ഇറച്ചികച്ചവടത്തിനായി കൊണ്ടുവന്ന രോഗം ബാധിച്ച മാടുകളെ നാട്ടുകാര്‍ പിടികൂടി. ഇന്നലെ രാത്രി ചമ്പക്കരയിലായിരുന്നു സംഭവം. മാര്‍ക്കറ്റിനു സമീപം നിരത്തുവക്കില്‍ കെട്ടിയിരുന്ന പത്തോളം മാടുകളില്‍ പലതും തളര്‍ന്ന് അവശനിലയില്‍ തറയില്‍ കിടക്കുകയായിരുന്നു. കുളമ്പുരോഗം പോലുള്ള മാരക വൈറസ് രോഗബാദയുള്ള കാലികളുടെ ലക്ഷണം അറവുമാടുകളില്‍ കണ്ടതിനെതുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നത്.
വിവിരം ലഭിച്ച് മരട് പോലീസ് സ്ഥലത്തെത്തി. പ്രദേശത്തെ ഇറച്ചികച്ചവടക്കാരനുവേണ്ടി (റോബര്‍ട്ട്)യാണ് മാടുകളെ എത്തിച്ചതെന്ന് വ്യക്തമായതിനെതുടര്‍ന്ന് അയാളെ വിളിച്ചുവരുത്തി. കലൂരിലെ മൊത്തകച്ചവടക്കാരന് വഴി തനിക്ക് എത്തിച്ചുതന്നതാണ് കാലികളെന്ന് കച്ചവടക്കാരന് പോലീസിനെ അറിയിച്ചു. മാടുകളെ വൈദ്യപരിശോധന നടത്തിരോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാണ്ടിയിരിക്കണമെന്നാണ് നിയമം. എന്നാല്‍ ഇന്നലെ നാട്ടുകാര്‍ പിടികൂടിയവക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റില്ലെന്ന് ബോധ്യമായി. തുടര്‍ന്ന് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറെ വിളിച്ചുവരുത്തികാലികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ചില മാടുകള്‍ രോഗലക്ഷണങ്ങളുള്ളവയാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡോക്ടര്‍ കണ്ടെത്തി. കാലികളെ നിരീക്ഷിച്ചുവരികയാണെന്നും രോഗം ബാധിച്ചവയെ ഇറച്ചി ആവശ്യത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് പറഞ്ഞു. കലൂര്‍ മാര്‍ക്കറ്റുവഴി കൊച്ചിയുടെ പലഭാഗത്തും എത്തിക്കുന്ന കാലികളില്‍ രോഗബാധയുള്ളവയും ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ചമ്പക്കര മാര്‍ക്കറ്റില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇറച്ചിവില്പനയെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: