പറവൂര്‍: പറവൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 586 പോയിന്റ് നേടി നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത സ്കൂള്‍ ഒന്നാം സ്ഥാനവും 574 പോയിന്റ് നേടി കരിമ്പാടം ടിഡി സഭ സ്കൂള്‍ രണ്ടാം സ്ഥാനവും 501 പോയിന്റോടെ പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എല്‍പി വിഭാഗത്തില്‍ 49 പോയിന്റ് നേടി കൂനമ്മാവ് സെന്റ്ജോസഫ് എല്‍പി സ്കൂള്‍ ഒന്നാംസ്ഥാനവും 44 പോയിന്റ് നേടി മൂത്തകുന്നം ഗവ. എല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും 42 പോയിന്റ് നേടി കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 74 പോയിന്റ് നേടി കൂനമ്മാവ് സെന്റ്ജോസഫ് സ്കൂള്‍ ഒന്നാംസ്ഥാനവും 72 പോയിന്റ് നേടി കരിമ്പാടം ഡിഡി സഭ സ്കൂളും നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത സ്കൂളും രണ്ടാംസ്ഥാനം പങ്കിട്ടു. 61 പോയിന്റ് നേടി വടക്കേക്കര സെന്റ്പീറ്റേഴ്സ് സ്കൂള്‍ മൂന്നാംസ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 180 പോയിന്റ് നേടി നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃതം സ്കൂള്‍ ഒന്നാംസ്ഥാനവും 153 പോയിന്റ് നേടി പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ രണ്ടാം സ്ഥാനവും 149 പോയിന്റ് നേടി കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാംസ്ഥാനവും നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂത്തകുന്നം എസ്എന്‍എം സ്കൂള്‍ 188 പോയിന്റ് നേടി ഒന്നാംസ്ഥാനവും 168 പോയിന്റ് നേടി നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃതം സ്കൂള്‍ രണ്ടാം സ്ഥാനവും 148 പോയിന്റ് നേടി പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
യുപി, ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ നന്ത്യാട്ടുകുന്നം എസ്എന്‍വി സ്കൂള്‍ ഒന്നാംസ്ഥാനവും പുല്ലംകുളം ശ്രീനാരായണ സ്കൂള്‍ രണ്ടാം സ്ഥാനവും കരിമ്പാടം ഡിഡി സഭ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പി, യുപി അറബിക് കലോത്സവത്തില്‍ മന്നം ഇസ്ലാമിക് സ്കൂള്‍ ഒന്നാംസ്ഥാനവും മാഞ്ഞാലി അന്‍സരുള്‍ ഇസ്ലാം സംഘം സ്കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂള്‍ അറബിക് കലോത്സവത്തില്‍ കരുമാലൂര്‍ എഫ്എംസിടി ഹൈസ്കൂള്‍ ഒന്നാംസ്ഥാനവും കരിമ്പാടം ഡിഡി സഭ സ്കൂള്‍ രണ്ടാംസ്ഥാനവും പറവൂര്‍ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
സമാപനസമ്മേളനം അഡ്വ. വി.ഡി.സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ.എസ്.ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍മാരായ പ്രതീപ് തോപ്പില്‍, വേണു കറുകയില്‍, ജലജ രവീന്ദ്രന്, ചേണ്ടമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി.മണി ടീച്ചര്‍, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്ത്യായനി സര്വ്വന്, അബ്ദുള്‍ റഹ്മാന്, അജയഘോഷ്, ഹെഡ്മാസ്റ്റര് എന്‍.കെ.ലിം, പി.ടി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പറവൂരിലെ വിവിധ വേദികളിലായി നാലുദിവസം നടന്ന കലോത്സവത്തില്‍ 5000 പേര് മത്സരത്തില്‍ പങ്കെടുത്തു. 79 സ്കൂളിലെ കുട്ടികളാണ് വേദികള്‍ പങ്കിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: