മലപ്പുറം: സുന്നി മുസ്ലിങ്ങളിലെ എ പി-ഇകെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകങ്ങളിലേക്ക് നിങ്ങുന്നത് നാടിനെ ആശങ്കയിലാഴ്ത്തുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജീല്ലകളില്‍ നിരവധി സംഘട്ടനങ്ങളാണ് നടക്കുന്നത്. ഇതില്‍ നിരവധി ജീവനുകളും നഷ്ടപ്പെട്ടു. എതാനു മാസം മുന്‍പ് മഞ്ചേരിയില്‍ പള്ളിയില്‍ നടന്ന സംഘട്ടനത്തിനിടെ ഒരാള്‍ മരിച്ച സംഭവത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചത്. കൊലചെയ്യപ്പെടുന്നവരില്‍ അധികവും എ പി വിഭാഗത്തില്‍പ്പെട്ടവരാണ്. മണ്ണാര്‍ക്കാട്ട് പള്ളി പിരിവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെങ്കില്‍ മഞ്ചേരിയില്‍ പള്ളിയില്‍ പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായതും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചതും. പലയിടങ്ങളിലും കേശവിവാദങ്ങളാണ് സംഘര്‍ഷത്തിലേക്ക് നിങ്ങുന്നത്.
ഇതിനിടെ മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പും സംഘട്ടനങ്ങള്‍ക്ക് തീവ്രതയേകുന്നു. എതാനും ദിവസം മുന്‍പ് കോട്ടയ്ക്കലില്‍ അബ്ദു സമദ് സമദാനിക്ക് കുത്തേറ്റ സംഭവത്തിന് പിന്നിലും പള്ളിയിലെ അധികാര തര്‍ക്കമായിരുന്നു. വര്‍ഷങ്ങളുടെ കുടിപ്പകയുമായി ഇരുവിഭാഗങ്ങള്‍ എറ്റുമുട്ടിയപ്പോഴും പലരും കൊലക്കത്തിക്ക് ഇരയായി. ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഇറക്കിയാണ് എതിരാളികളെ നേരിടുന്നത്. മണ്ണാര്‍ക്കാട് മാരകായുധങ്ങളുമായി എത്തിയ സംഘം നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് രണ്ടു പേരെ ശരീരമാസകലം വെട്ടി കൊലപ്പെടുത്തിയത്. പലപ്പോഴും ഇത്തരം സംഘട്ടനങ്ങളില്‍ കേസെടുക്കാതെ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വമാണ് കൊലപാതകങ്ങളിലേക്ക് നിങ്ങുന്നതെന്ന ആക്ഷേപങ്ങളുമുണ്ട്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: