കൊച്ചി: ട്രാഫിക് വാര്‍ഡനെ കൈയേറ്റം ചെയ്ത കേസിലെ പ്രതി കലൂര്‍ അശോക റോഡ് കപ്പാട്ടി പാലസില്‍ വിനോഷ് വര്‍ഗീസ് കീഴടങ്ങി. ഇന്നലെ രാവിലെ 11.30 അന്വേഷണ ഉദ്യോഗസ്ഥനായ നോര്‍ത്ത് സിഐ എം.ജി. സാബുവിനു മുന്‍പാകെയാണു കീഴടങ്ങിയത്. ഇയാളെ എറണാകുളം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
സംഭവത്തിനു ശേഷം 20 ദിവസമായി ഒളിവിലായിരുന്ന വിനോഷിനു കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന വ്യവസ്ഥയിലുമായിരുന്നു മുന്‍കൂര്‍ ജാമ്യം. കീഴടങ്ങിയാല്‍ ആറു മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു. വിനോഷിനെതിരെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണു കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ത്രീത്വത്തെ അപമാനിച്ച കുറ്റം മാത്രമാണു വിനീഷിനെതിരേ പോലീസ് ചുമത്തിയത്. അക്രമിച്ചതുള്പ്പെടുള്ള മറ്റു വകുപ്പുകള്‍ ഇതില്‍ നിന്നൊഴിവാക്കിയിരുന്നു.
വനിതാ വാര്‍ഡനെ വിനോഷ് വര്‍ഗീസ് അക്രമിച്ചതിനു തെളിവില്ലെന്നാണു സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കിയതു സംബന്ധിച്ചു പോലീസ് വിശദീകരിക്കുന്നത്. സംഭവത്തിനു ശേഷം ഇവര്‍ കണ്ട്രോള് റൂമില്‍ വിളിച്ചു പരാതിപ്പെട്ടപ്പോള്‍ അക്രമിക്കപ്പെട്ടകാര്യം പറഞ്ഞിരുന്നില്ല. മാത്രമല്ല, ട്രാഫിക് വാര്ഡന് അക്രമണത്തിനിരയാകുന്നതു നേരില്‍ കണ്ടെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ രണ്ടാമതു മൊഴി മാറ്റിപ്പറഞ്ഞതും പ്രതിക്കനുകൂലമായി പോലീസ് കോടതിയില്‍ അവതരിപ്പിക്കുകയായിരുന്നു. ട്രാഫിക് വാര്ഡന് അക്രമിക്കപ്പെട്ടിട്ടില്ലെന്നതാണു സത്യമെന്നും അതിനാല്‍ ആക്രമിക്കപ്പെട്ടെന്ന വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും നോര്‍ത്ത് എസ്ഐ കെ.എ. മുഹമ്മദ് നിസാര്‍ പറഞ്ഞു. പോലീസ് തയ്യാറാക്കിയ എഫ്ഐആറും വിനോഷിന് അനുകൂലമായിരുന്നു. കോട്ടയ്ക്കല്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ രണ്ടാംപ്രതിയും പൊറ്റക്കുഴി പള്ളി വികാരിയെ അക്രമിച്ച കേസിലെ പ്രതിയുമായ വിനോഷിനെതിരെ മുന്‍പ് കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു എഫ്ഐആറില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: