ശബരിമല: കൊപ്രാക്കളത്തിന് സമീപത്തുകൂടി തുറസായി മാലിന്യം ഒഴുകുന്നത് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാനുള്ള സാധ്യതയേറി.
മീഡീയ സെന്ററിന്റെ പിന്‍വശത്തെ ഓവുചാലില്കൂടിയാണ് കൂടുതല്‍ മാലിന്യങ്ങള്‍ ഒഴുകുന്നത്. ഉണക്കാനിട്ടിരിക്കുന്ന കൊപ്രായ്ക്ക് സമീപത്ത് കൂടി മാലിന്യം ഒഴുകുന്നതിനാല്‍ കൊപ്രായ്ക്കും അണുബാധപിടിക്കാനും കാരണമാകുന്നു.അസഹനീയമായ ദുര്‍ഗന്ധം കാരണം ഇതുവഴി മൂക്ക് പൊത്താതെ പോകാന്‍ പോലും കഴിയില്ല. നൂറ് കണക്കിന് കൊപ്രാ തൊഴിലാളികളാണ് ഇതിനോട് ചേര്‍ന്ന കെട്ടിടത്തില്‍ താമസിക്കുന്നത് . ഇവരുടെ ജീവിതവും ഏറെ ദുരുതത്തിലാണ്.ഇതിനോട് ചേര്‍ന്ന ശൗചാലയങ്ങളുടെ ഉപയോഗം സൗജെന്യമാക്കിയെങ്കിലും കാര്യമായ ശുചീകരണം നടക്കാത്തതിനാല്‍ ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. മൂക്ക് പൊത്താതെ ടോയ്ലറ്റിന് സമീപത്ത് കൂടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പണം നല്കി ശൗചാലയം ഉപയോഗിച്ചിരുന്ന മുന്‍ വര്‍ഷങ്ങളില്‍ കരാര്‍ എടുക്കുന്നവര്‍ സമയാസമയങ്ങളില്‍ ടോയ്ലറ്റുകള് ശുചീകരിക്കുമായിരുന്നു.എന്നാല്‍ ഇക്കുറി ശുചീകരണത്തിനായി താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചെങ്കിലും ശുചീകരണം നടപ്പാകുന്നില്ല.വെള്ളം മുക്കികൊണ്ട് പോകാന്‍ ബക്കറ്റ് പോലും ലഭിക്കുന്നില്ല.ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങളില്‍ ശുചീകരണം കാര്യക്ഷമമായില്ലെങ്കില്‍ ശൗചാലയങ്ങള്‍ പെട്ടെന്ന് മലിനമാകുകയും പരിസരമാകെ ദുര്‍ഗന്ധം വ്യാപിക്കുകയും തീര്‍ത്ഥാടകര്‍ക്കും സ്ഥിരമായി തങ്ങുന്ന ജീവനക്കാര്‍ക്കുമുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: