ശബരിമല: ഇരുനൂറ്റി എട്ട് നാളീകരത്തില് നെയ്യ് നിറച്ച് ഇരുമുടി കെട്ടുമായി വ്യദ്ധനായ അയ്യപ്പ ഭക്തന് ഇക്കുറിയും ദര്‍ശനത്തിനെത്തി. കോട്ടയം നീണ്ടൂര്‍ വെള്ളാപ്പള്ളി സോമന് ആചാരിയാണ് മല കയറിയത്. 67 കിലോവരുന്ന നാളീകേരത്തില് 17 കിലോ നെയ്യ് നിറച്ച് ഈ മുദ്ര ശിരസിലേന്തിയാണ് പമ്പയില്‍ നിന്നും സന്നിധാത്തേക്കുള്ള യാത്രാ മദ്ധ്യേ മൂന്ന് തവണ വിശ്രമിച്ച ശേഷമാണ് സോമനാചാരി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് മകന് പ്രസാദും ചേര്‍ന്ന് 208 നാളീകേരം പൊട്ടിച്ച് നെയ്യ് തോണിയില്‍ ഒഴിക്കുകയും കുറച്ച് നെയ്യ് ഇന്നലെ പുലര്‍ച്ചെ ഭഗവാന് അഭിഷേകം ചെയ്ത ശേഷംമാണ് ഇവര്‍ മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: