കോഴിക്കോട്: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം സാമ്പത്തിക മേഖലയില്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തിന്റെ റവന്യൂ വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുകയാണ്. അതേസമയം ധനവ്യയം വളരെ കൂടിവരുന്നു.
ഇതാണ് സാമ്പത്തിക പ്രയാസത്തിന് കാരണം. എന്നാല്‍ അത് സാമ്പത്തിക പ്രതിസന്ധിയായി ആരും വ്യാഖ്യാനിക്കരുത്. സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക പ്രയാസമാണുള്ളത്. എന്ത് സാമ്പത്തിക പ്രശ്നമുണ്ടായാലും ജീവനക്കാരുടെ താല്പര്യം സംരക്ഷിച്ച് കൊണ്ടുമാത്രമേ സര്‍ക്കാര്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
വലിയ സാമ്പത്തിക പ്രയാസത്തിനിടയിലും ജീവനക്കാരുടെ ഒരു അവകാശവും സര്‍ക്കാര്‍ നിഷേധിക്കില്ല. അതിന്റെ തെളിവാണ് 10-ാം ശമ്പള കമ്മീഷന്. കമ്മീഷനിലെ അംഗങ്ങളുടെ പേര് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ പ്രഖ്യാപിക്കും. അതിന്റെ നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പാര്‍ട്ടികള്‍ക്ക് കീഴിലുള്ള സര്‍വീസ് സംഘടനകള്‍ ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കാതെ രാഷ്ട്രീയ താല്പര്യത്തിന് പ്രാധാന്യം നല്കുന്ന നടപടി ശരിയല്ല. ഭരണകക്ഷിയുടെ കൊടിയുടെ നിറം നോക്കി ആവശ്യങ്ങളുന്നയിക്കുന്നത് അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് ഒട്ടേറെ സാമ്പത്തിക പ്രയാസങ്ങളുണ്ട്. അതൊരിക്കലും ജീവനക്കാരെ ബാധിക്കില്ല. സമരത്തിനു വേണ്ടിയാണ് ഇപ്പോള്‍ പലരും സമരങ്ങള്‍ നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ബലം കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി ബാധിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: