ന്യൂദല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടിലേക്ക് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ അനധികൃതമായി പണം സ്വീകരിക്കുന്നതിന് തെളിവുകള്‍ പുറത്ത്. മീഡിയസര്‍ക്കാര്‍ ഡോട് കോം’ എന്ന സ്വകാര്യ വെബ് പോര്‍ട്ടലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്ത് കൊണ്ട് വന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന എട്ട് സ്ഥാനാര്‍ത്ഥികളെ വെബ് പോര്‍ട്ടല്‍ അധികൃതര്‍ പോക്കറ്റ് കാമറയുമായി സമീപിച്ചാണ് പണം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പാര്‍ട്ടിയിലെ ഏറ്റവും സമ്പന്നയായ ഷാസിയ ഇല്‍മി, കുമാര്‍ വിശ്വാസ്, മനോജ് കുമാര്‍, ദിനേശ് മൊഹാനിയ, സംഗം വിഹാര്‍, ഇര്ഫ്രാന് ഖാന്, മുകേഷ് ഹൂഡ, പ്രകാശ് എന്നീ സ്ഥാനാര്‍ത്ഥികളാണ് രസീതുകള്‍ കൂടാതെ പണം സ്വീകരിച്ചത്. സംഭവത്തില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് തെളിയിച്ചാല്‍ അവരെ മത്സരിപ്പിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) സീനിയര്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
രസീത് കൂടാതെ 15 ലക്ഷം വാങ്ങിയെന്ന് ഷാസിയ ഇല്‍മി സമ്മതിച്ചു. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാമെന്നും ഇല്‍മി പറഞ്ഞു. ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആം ആദ്മി പാര്‍ട്ടി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ആംആദ്മിക്കെതിരെ പ്രചരണത്തിനായി അനധികൃത പണം വിദേശത്ത് നിന്ന് ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: