ന്യൂദല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റിലിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ അഞ്ചു പ്രതികള്‍ക്ക് ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ പ്രത്യക്ഷത്തില്‍ ഗുരുതരമെന്നു വിലയിരുത്തിയാണ് കോടതി നടപടി. ദല്‍ഹി പോലീസിലെ എസ്ഐ ഗോപാല്‍ ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഹാരിഷ് സിങ്, രാജ് കുമാര്‍, കോണ്‍സ്റ്റബിള്‍ ഹാരിഷ് കുമാര്‍, പുനീത് കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
ഇന്ത്യന്‍ ഭരണഘടനയിലെ 22 -ാം ആര്‍ട്ടിക്കിള്‍ 21 വിഭാവനം ചെയ്യുന്ന, വ്യക്തിയുടെ സ്വകാര്യതയെന്ന മൗലീക അവകാശത്തില്‍ പ്രതികള്‍ കടന്നുകയറിയതായും കോടതി വ്യക്തമാക്കി. ആരോപണ വിധേയരെ ഇപ്പോള്‍ പുറത്തുവിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജെയ്റ്റ്ലിയുടേതടക്കം 22 ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പ്രതികള്‍ക്കെതിരായ കുറ്റം. ടെലഫോണ്‍ കമ്പനികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ ഫോണ്‍ ചോര്‍ത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: