കൊല്ലം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായരും ഒരു മുന്‍ മന്ത്രിയും രണ്ട് മന്ത്രിമാരും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നുവെന്ന് കേസിലെ മറ്റൊരു പ്രതിയും സരിതയുടെ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് ജേക്കബ് മാത്യുവിന്റെ വെളിപ്പെടുത്തല്‍. ബിജുവിന്റെ രേഖാമൂലമുള്ള അനുമതി കിട്ടിയാലുടന്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും അഭിഭാഷകന് പറഞ്ഞു.
സരിതയുടെ ഡയറിയും പെന്‍ഡ്രൈവും തന്റെ പക്കലുണ്ടെന്നും ജേക്കബ് മാത്യു അവകാശപ്പെട്ടു. കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍, മന്ത്രി എ.പി അനില്‍ കുമാര്‍, ഐ.ജി എം.ആര് അജിത് കുമാര്‍ എന്നിവരാണ് സരിതയുമൊത്ത് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളില്‍ കാണുന്ന പല സംഭവങ്ങളും നടന്നത് എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ ഔദ്യോഗിക വസതി, തേക്കടി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, കേന്ദ്ര മന്ത്രിയുടെ ദല്‍ഹിയിലെ സുഹൃത്തുക്കളുടെ വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണെന്നും അഭിഭാഷകന് പറഞ്ഞു.
രശ്മി വധക്കേസിന്റെ വിചാരണ പ്രത്യേക ഘട്ടത്തിലേക്ക് കടന്നതിനാല്‍ ബിജുവില്‍ നിന്നും രേഖാമൂലമുള്ള അനുമതി വാങ്ങാന്‍ കഴിഞ്ഞില്ല. വൈകാതെ തന്നെ രേഖാമൂലമുള്ള അനുമതി ബിജു നല്‍കുമെന്നും ഉടന്‍ തന്നെ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ജേക്കബ് മാത്യു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: