കൊച്ചി: ഭാരതീയ വിദ്യാനികേതന്‍ ദേശീയ അംഗീകാരം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങിന്റെ (എന്‍ഐഎസ്) ഏറ്റവും മികച്ച അക്രഡിറ്റഡ് ഏജന്‍സിയായി ഭാരതീയ വിദ്യാനികേതനെയും കോ-ഓര്‍ഡിനേറ്ററായി എന്‍.സി.ടി. രാജഗോപാലിനെയും തെരഞ്ഞെടുത്തു.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എന്ഐഒസിന്റെ ഓപ്പണ്‍ ബേസിക് എഡ്യൂക്കേഷന്‍ പദ്ധതിക്കുള്ള കേരളത്തിലെ പ്രഥമ അക്രഡിറ്റഡ് ഏജന്‍സിയാണ് ഭാരതീയ വിദ്യാനികേതന്‍. 2000 ലാണ് ഈ അക്രഡിറ്റേഷന് കിട്ടിയത്. ചിട്ടയായ അധ്യാപന ശൈലി വഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ പരിശീലനം നല്‍കുകയും അവരുടെ സമഗ്ര വികസനത്തിന് ഉതകുംവിധം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കിവരുന്നതും കണക്കിലെടുത്താണ് ദേശീയ അംഗീകാരത്തിനായി വിദ്യാനികേതനെയും മികച്ച കോ ഒാര്‍ഡിനേറ്ററായി രാജഗോപാലിനെയും തെരഞ്ഞെടുത്തത്. ഈ മാസം 23 ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: