പാലക്കാട്: മണ്ണാര്‍ക്കാട്ട് എ.പി-ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എ.പി വിഭാഗക്കാരായ രണ്ട് സഹോദരങ്ങള്‍ വെട്ടേറ്റ് മരിച്ചു. കാഞ്ഞിരപ്പുഴ പള്ളത്ത് കല്ലങ്കുഴി പള്ളത്ത് വീട്ടില്‍ ഹംസ(43),നൂറുദ്ദീന്‍(46) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സഹോദരന് കുഞ്ഞയ്ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് താലൂക്കില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. പള്ളി സംബന്ധമായ വിഷയത്തില്‍ നേരത്തെ തന്നെ ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലവിലുണ്ട്. അതിനിടയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്.സ്ഥലത്തിപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: