കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച സംഭവത്തില്‍ രണ്ടു എസ്എഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി, ജില്ലാ പ്രസിഡന്റ് പ്രശോഭ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 75 ആയി.
സംഭവസമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാരോപിച്ചാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
രാവിലെ കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഒരു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് വിവരം അറിഞ്ഞ് സിപിഎം നേതാക്കളായ എം.വി.ജയരാജന്, കെ.കെ.രാഗേഷ് തുടങ്ങിയ നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി.
സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുള്ളതിനാല്‍ കൂടുതല്‍ പോലീസ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: