കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായി ജോയ് തോമസിന് തുടരാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ബെന്നി പെരുവന്താനത്തിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.വിനോദ്ചന്ദ്രന്റെ ഉത്തരവ്. ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള ജോയ് തോമസിന്റെ നാമനിര്‍ദ്ദേശം നിയമാനുസൃതമല്ലെന്ന് കാണിച്ചാണ് ബെന്നി ഹര്‍ജി നല്‍കിയത്.
സഹകരണ നിയമങ്ങളുടെ ഭേദഗതി വ്യവസ്ഥകള്‍ പ്രകാരം നാമനിര്‍ദേശം ചെയ്ത വ്യക്തികള്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ തുടരുന്നതില്‍ വിലക്കുണ്ട്. എന്നാല്‍ ഇത് വകവയ്ക്കാതെ കാലാവധി കഴിഞ്ഞിട്ടും ജോയ് തോമസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു. ജോയ് തോമസ് സ്ഥാനത്ത് തുടരുന്നതിന് വേണ്ടി സംസ്ഥാനസര്‍ക്കാര്‍ നിയമത്തില്‍ ഇളവ് വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി.
ജോയ് തോമസ് ഉടന്‍ സ്ഥാനം ഒഴിയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: