കൊച്ചി: സാധാരണക്കാര്‍ക്ക് ന്യായവിലക്ക് സാധനസാമാഗ്രികള്‍ വില്‍പ്പന നടത്തുന്ന കച്ചവടക്കാര്‍ക്ക് തൊഴില്‍ എടുക്കുന്നതിന് വേണ്ടുന്ന സുരക്ഷയും ലൈസന്‍സും നല്‍കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.നഗരേഷ്. ബിഎംഎസ് എറണാകുളം മേഖല കമ്മറ്റി കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തകകളെ സംരക്ഷിക്കുന്ന നയം അവസാനിപ്പിക്കണമെന്നും പൊതുവിതരണ സമ്പ്രദായം നിലനിര്‍ത്തുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തില്‍ വീട് ഇല്ലാത്ത എല്ലാവര്ക്കും ഭൂമിയും വീടും നല്‍കുക, സബ്സിഡി സമ്പ്രദായം നിലനിര്‍ത്തുക, വര്‍ധിപ്പിച്ച മരുന്ന് വില പിന്‍വലിക്കുക, എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് എറണാകുളം മേഖല സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി ആവശ്യപ്പെട്ടു. അംഗങ്ങളായ പി.എസ്.ജോസഫ്, ചന്ദ്രദാസ്, സുനില്‍ കടവന്ത്ര, അനില്‍ കലൂര്‍, സ്റ്റാന്‍ലി, രാംദാസ്, സുന്ദരേശ കമ്മത്ത് എന്നിവര്‍ ധര്‍ണയില്‍ സംസാരിച്ചു.
കൊച്ചി: ബിഎംഎസ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ നടന്നു. പ്രസിഡന്റ് കെ.കെ.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ച ധര്‍ണാസമരം മേഖലാ സെക്രട്ടറി എം.എസ്.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ സംസ്ഥാന പ്രസിഡന്റ് പ്രദീഷ് ഡി.ഷേണായി, ബിഎംഎസ് തൃപ്പൂണിത്തുറ മേഖലാ വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍.ഹരികുമാര്‍, കെ.എന്‍.മുരളി എന്നിവര്‍ സംസാരിച്ചു.
പിറവം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎംഎസ് ആമ്പല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി ബിഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി റിബിന് റാം ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പിറവം മേഖലാ സെക്രട്ടറി വി.ബി.വിനോദ്, കെ.ജി.രാജീവ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സജികുമാര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് വി.ബി.വിനോദ്, രാജീവ്, സജികുമാര്‍, ബിജു, ഹരിദാസ് എ.ആര്.സാജന് എന്നിവര്‍ നേതൃത്വം നല്കി.
തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ആധുനിക രീതിയിലുള്ള ശ്മശാനം ഉടന്‍ നിര്‍മ്മിക്കണമെന്ന് ബിഎംഎസ് മേഖലാ പ്രസിഡന്റ് സി.എ.സജീവന് ആവശ്യപ്പെട്ടു. ബിഎംഎസ് അഖിലേന്ത്യതലത്തില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഉദയംപേരുര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണയില്‍ ഹര്ഷന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി.റെജിമോന് സ്വാഗതം പറഞ്ഞു. കെ.എ.ശിവന്, പി.കെ.ഷിബു, പി.വി.ഷാജി എന്നിവര്‍ നേതൃത്വം നല്കി. പി.കെ.കുട്ടന് നന്ദിരേഖപ്പെടുത്തി.
കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ സി.ഡി.എസ് ചെയര്പേഴ്സന് നടത്തിയ അഴിമതിയെകുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും, തകര്‍ന്ന ഗ്രാമീണ റോഡുകള്‍ ഉടനടി സഞ്ചാരയോഗ്യമാക്കണമെന്നും, അനധികൃത അറവുശാലകള്‍ അടച്ചു പൂട്ടണമെന്നും ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ.ആര്. രമേശ് ആവശ്യപ്പെട്ടു. ഭാരതീയ മസ്ദൂര്‍ സംഘം ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബി.എം.എസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ടി.എസ്. ബൈജു സെക്രട്ടറി, പി.കെ. ശശി, കെ.ഇ. അയ്യപ്പന്, കെ.എ. രാജു, വി.വി. രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.
കളമശ്ശേരി: ബിഎംഎസ് ഏലൂര്‍ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് ജില്ലാ ഖജാന്‍ജി വി.മധുകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് വി.വി.പ്രകാശന്, മേഖലാ സെക്രട്ടറി ടി.എ.വേണുഗോപാല്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.ശിവദാസ് കൗണ്‍സിലര്‍ എസ്.ഷാജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: