ന്യൂദല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭത്തില്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തരുണ്‍ തേജ്പാലിന്റെ പ്രവൃത്തിയുടെ പേര് ബലാല്സംഗമെന്നാണെന്നും നിരപരാധിയായ ഒരു പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായിരിക്കുന്നതെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു.
ദേശീയ വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തേപ്പറ്റി അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതിനിടെ സംഭവത്തേപ്പറ്റി പോലീസ് അന്വേഷണം ആരിഭിച്ചതായി ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. ഗോവയില്‍ നടന്ന പീഡനത്തിന്റെ തെളിവ് ലഭിച്ചാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പീഡനത്തേപ്പറ്റി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. വളരെ പ്രധാനപ്പെട്ട സംഭവമാണെന്നും ഏതെങ്കിലും പ്രതികരിക്കാനുള്ള പ്രശ്നമുണ്ടെങ്കില്‍ പ്രതികരണം നല്‍കുമെന്നുമാണ് കേന്ദ്രമന്ത്രി മനീഷ് തീവാരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: