ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീം വോട്ടര്‍മാര്‍ ആം ആദ്മിയെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖകള്‍ നല്‍കിയതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.
മതാടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കരുതെന്ന ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതായി തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മദന്‍ലാല്‍ ഖുറാനയുടെ മകന് ഹരീഷ് ഖുറാനയുടെ പരാതിയിന്മേലാണ് നടപടി. അടുത്ത തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി കെജ്രിവാള് മറുപടി നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഒരറിയിപ്പും കൂടാതെ നടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: