മൂവാറ്റുപുഴ: വിവിധ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്ത് സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തണമെന്നും ജനാധിപത്യ സംവിധാനത്തിന് ഇത് ആവശ്യമാണെന്നും ജോസഫ് വാഴക്കന് എംഎല്‍എ പറഞ്ഞു. ജന്മഭൂമിയുടെ നവീകരിച്ച മൂവാറ്റുപുഴ ബ്യൂറോ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് പോലുള്ള പ്രചാരണമല്ല വേണ്ടത്. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനമാണ് ഇന്നാവശ്യം. എന്നാല്‍ രാജ്യനന്മയെക്കുറിച്ചും സമൂഹനന്മയെക്കുറിച്ചുമുള്ള ബോധം മാധ്യമധര്മ്മമായിരിക്കണമെന്നും മറ്റുള്ളവരുടെ ഹൃദയത്തെ കുത്തിനോവിക്കരുതെന്നും എംഎല്‍എ പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് ഇ.വി. നാരായണന് അധ്യക്ഷത വഹിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണവും വരിസംഖ്യാ ഏറ്റുവാങ്ങല്‍ മുനിസിപ്പല്‍ ചെയര്മാന് യു.ആര്. ബാബുവും നടത്തി. കമ്പ്യൂട്ടര്‍ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഔഷധി ചെയര്മാന് ജോണി നെല്ലൂരും നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: