തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി ഇടുക്കിയിലും വയനാട്ടിലും സമരം ചെയ്യുന്നവര്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്. പ്രകോപനപരമായ പ്രസംഗത്തിലൂടെ ജനങ്ങളെ ഇളക്കിവിട്ട് പ്രശ്നം സൃഷ്ടിക്കാന്‍ മതനേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നു. താമരശ്ശേരി ബിഷപ്പും ഇടുക്കി ബിഷപ്പും കലാപത്തിനാഹ്വാനം നല്‍കുകയാണ്. കസ്തൂരി രംഗന്റിപ്പോര്‍ട്ട് നടപ്പിലാക്കിയാ ല്‍ ചോരപ്പുഴയൊഴുകുമെന്നും മലയോരമേഖലയില്‍ നക്സ ല്‍ പ്രസ്ഥാനം രൂപം കൊള്ളുമെന്നുമാണ് ബിഷപ്പ് പ്രസംഗി ച്ചത്. സംഘര്‍ഷത്തിന് പരസ്യമായി ആഹ്വാനംനല്‍കിയ ബിഷപ്പുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തി അക്രമത്തിനു പ്രേരണ നല്‍കുകയാണ് മതമേധാവികള്‍ ചെയ്യുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരം എന്നതിനെക്കാള്‍ ഈ രണ്ടുപേര്‍ക്കും ഗൂഢലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കത്തോലിക്കാ മെത്രാന്‍സമിതി പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരിസ്ഥിതി സംരക്ഷണം സാമൂഹ്യ നീതിയുടെ വിഷയം കൂടിയാണെന്നാണ് പറയുന്നത്. പരിസ്ഥിതിയോടുള്ള അവഗണനയും ചൂഷണവും അവസാനിപ്പിക്കണമെന്നും സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്യുന്നു. മനുഷ്യനുള്‍പ്പടെ സര്‍വജീവജാലങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞത്. സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് ഭാവിതലമുറയ്ക്കായി ശരിയായ പദ്ധതി രൂപപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ഉണ്ടായി. എന്നാല്‍ അതിനെല്ലാം ഘടക വിരുദ്ധമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ക്രിസ്ത്യന്‍സഭ നടത്തുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കുന്നത് മലയോരമേഖലയിലും കേരളത്തില്‍ മുഴുവനുമുള്ള ജനങ്ങളുടെയും കര്‍ഷകരുടെയും മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെയും സംരക്ഷണത്തിനാണെന്നിരിക്കെ അതിനെതിരായ സമീപനമാണ് സഭ സ്വീകരിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് നയരേഖയില്‍ പരിസ്ഥിതിക്കായി ശക്തമായി വാദിക്കുന്നുണ്ട്. കാടിനെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനൊപ്പം കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് നയരേഖയില്‍ പറയുന്നു. ഇടുക്കിയില്‍ മാത്രം കാടിനെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ 125 ഓളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അംഗീകരിച്ച പ്രമേയം ഒരാവര്‍ത്തി കൂടി വായിച്ചിരുന്നെങ്കില്‍ സിപിഎം നേതാക്കള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഇത്തരത്തില്‍ സമരത്തിനിറങ്ങില്ലായിരുന്നുവെന്ന് മുരളീധരന് പറഞ്ഞു. ഗാഡ്ഗി ല്‍ റിപ്പോര്‍ട്ടാണ് നടപ്പിലാക്കിയിരുന്നതെങ്കില്‍ ജനങ്ങള്‍ക്ക് ചര്‍ച്ചയ്ക്കുള്ള അവസരമുണ്ടാകുമായിരുന്നു. ഉദ്യോഗസ്ഥന്മാര്ക്ക് അവര്‍ക്കു തോന്നുന്നതു ചെയ്യാനുള്ള അവസരമൊരുക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സാഹചര്യമൊരുക്കിയത് കോ ണ്‍ഗ്രസ്സും സിപിഎമ്മുമാണ്.
ആറന്മുള വിമാനത്താവളത്തിന് മിച്ചഭൂമി ഇളവു ചെയ്യാന്‍ മന്ത്രിസഭയ്ക്കോ സര്‍ക്കാരിനോ അവകാശമില്ലെന്ന് മുരളീധരന് പറഞ്ഞു. നിയമത്തിലില്ലാത്ത കാര്യം നടപ്പിലാക്കാനാണ് നീക്കം. ഇത് സംസ്ഥാനസര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതല്ല. ഇക്കാര്യത്തില്‍ സംസ്ഥാനം ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. ആറന്മുളയില് വിമാനത്താവളം നിര്‍മിക്കാന്‍ ആരെയും അനുവദിക്കില്ല. ജനങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നടപടികളുണ്ടാകരുത്. സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെളിവുകളുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുരളീധരന്ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: