തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മുറിവാടക നാലിരട്ടിയായി വര്‍ധിപ്പിച്ച് തീര്‍ഥാടകരെ കൊള്ളയടിക്കാനുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനം വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന് പ്രസ്താവനയില്‍ ആരോപിച്ചു. നട തുറന്നതോടെ വഴിപാടുകള്‍ക്ക് വ്യാപകമായ തോതില്‍ അപ്രഖ്യാപിത നിരക്കുവര്‍ധന നിലവില്‍വന്നിരിക്കുന്നു. തീര്‍ഥാടനകേന്ദ്രത്തെ കച്ചവടകേന്ദ്രമാക്കിമാറ്റാനുള്ള ഈ നീക്കം ബിജെപി അനുവദിക്കില്ല. കോടികള്‍ വരുമാനമുണ്ടായിട്ടും തീര്‍ഥാടകര്‍ക്ക് ദര്‍ശനസൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആത്മാര്‍ഥത കാണിക്കുന്നില്ല.
ഇടത്താവളത്തില്‍ വെള്ളവും വെളിച്ചവും ടോയ്ലറ്റ് സൗകര്യങ്ങളും ഇല്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായിട്ടില്ല. നടതുറക്കുന്നതിന് മുമ്പ് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയെന്ന അധികൃതരുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ടോയ്ലെറ്റ് സൗകര്യം ഒരുക്കുന്ന നിലവിലുള്ള രണ്ട് ബ്ലോക്കില്‍ രണ്ടാമത്തെ വലിയ ബ്ലോക്ക് ഇതുവരെ കരാറെടുത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടുപോലുമില്ല. ദേശീയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാന്‍ അകത്തുനിന്നും പുറത്തുനിന്നും നടത്തുന്ന നീക്കം തടയണമെന്ന ആവശ്യം ബിജെപി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: