ഈരാറ്റുപേട്ട: ക്രിക്കറ്റ് മത്സരം കണാന്‍ പോയ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചു. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ സഹോദരനും വോളിബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടും കായികാദ്ധ്യാപകനുമായ ഈരാറ്റുപേട്ട പ്ലാത്തോട്ടത്തില്‍ ചാര്ളിജേക്കബിന്റെ മകന് ആഷിലി ഡേവിസ് ചാര്‍ളി (18), തലപ്പുലം അമ്പാറ കാരുവേലില്‍ ജോസിന്റെ മകന് അരുണ്‍ ജോസ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7മണിക്ക് ഭരണങ്ങാനം മേരിഗിരി ജംഗ്ക്ഷനിലാണ് സംഭവം നടന്നത്. കൊച്ചിയില്‍ നടക്കുന്ന ഇന്ത്യാ-വെസ്റ്റിന്‍ഡീസ് മത്സരം കാണുന്നതിനായി പുറപ്പെട്ടതായിരുന്നു ഇവര്‍. മുമ്പില്‍ പോയ ടിപ്പര്‍ ലോറിയെ മറികടക്കവെ എതിര് ദിശയില്‍ വന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. അരുവിത്തുറ സെ.ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും . ആഷിലി പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥിയും അരുണ്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമാണ്.
ഈരാറ്റുപേട്ടയില്‍ നിന്ന് ബാംഗ്ലൂര്‍ക്ക് സര്‍വ്വീസ് നടത്തുന്ന അറ്റ്ലസ് ബസിലാണ് ബൈക്ക് ഇടിച്ചത്. തിരികെ ഈരാറ്റുപേട്ടയ്ക്ക് വരുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ പിന്നിലിരുന്ന അരുണിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.
ആഷിലിയുടെ മാതാവ് ബീന (ഈരാറ്റുപേട്ട വലിയവീട്ടില്‍ കുടുംബാഗം). സഹോദരന് വിയാനി ചാര്‍ളി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അരുവിത്തുറ സെ.ജോര്‍ജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപികയായ ക്ലാരമ്മയാണ് അരുണിന്റെ മാതാവ്.പാലാ കൂട്ടുവേലില് കുടുംബാഗം അനു.കെ.ജോസ്, റിനു.കെ.ജോസ്, ലിനു.കെ.ജോസ് എന്നിവര്‍ സഹോദരിമാരാണ്. സംസ്ക്കാരം ഇന്ന് 3 ന് ഭരണങ്ങാനം പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: