കൊല്ലം: രാഷ്‌ട്രീയസ്വയംസേവകസംഘം കൊല്ലം മഹാനഗര്‍ സമ്പര്‍ക്കപ്രമുഖ് അമൃതകുളം മുണ്ടക്കല്‍ ഈസ്റ്റ് 112 പുത്തന്‍പുരയില്‍ എസ്.വരദരാജു(52) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വെളുപ്പിന് രണ്ടിന് കൊല്ലത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. നാലുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്‍എസ്‌എസുമായി ബന്ധം സ്ഥാപിച്ച വരദരാജു മാതൃകാസംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. മഹാനഗരത്തിന്റെ ഘടകം രൂപീകൃതമായപ്പോള്‍ ആദ്യ കാര്യവാഹ് ആയിരുന്നു.
സേവാഭാരതി ജില്ലാ സെക്രട്ടറി, ബാലഗോകുലം സെക്രട്ടറി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി, പുതിയകാവ് ഭഗവതിക്ഷേത്രം ഭരണസമിതിയംഗം, ജില്ലാ ശാരിരിക് ശിക്ഷണ്‍പ്രമുഖ്, പുതിയകാവ് ഭഗവതി ബാലാശ്രമം സ്ഥാപകന്‍, തപസ്യ ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആധാരം എഴുത്ത് സ്റ്റേറ്റ് ലൈസന്‍സിയുമായിരുന്നു.
ഭാര്യ ലത. ദിണ്ഡിക്കല്‍ പിഎസ്‌എന്‍എ കോളജില്‍ മൂന്നാംവര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ഹരികൃഷ്ണന്‍, കൊല്ലം എസ്‌എന്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിജാകൃഷ്ണ എന്നിവരാണ് മക്കള്‍. സംസ്കാരം പോളയത്തോട് ശ്മശാനത്തില്‍ ഇന്നലെ വൈകിട്ട് നാലിന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. സഞ്ചയനം 25ന് രാവിലെ 8ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: