ശബരിമല: അയ്യപ്പ സന്നിധി പുഷ്പ്പാലങ്കാരം നടത്തി ഭക്തര്‍ സായൂജ്യം നേടി. സന്നിധാനം,മാളികപ്പുറം തുടങ്ങി ഉപദേവി ദേവന്മാരുടെ മണ്ഡപങ്ങള്‍ എല്ലാംവിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള പൂക്കളാല്‍ അലംകൃതമാക്കിയത്. ചേര്‍ത്തല മുട്ടത്തിപടി പുഷ്പാലങ്കാര സമിതിയാണ് അഭിഷേക പ്രിയനായ ആയ്യന്റെ തിരുനടയും മറ്റ് ഗോപുരനടകളും പുഷ്പ്പങ്ങളാല്‍ അലങ്കരിച്ചത്. വാടാമുല്ല, മുല്ല,തെറ്റി,ചുവന്നഅരളി, വെള്ള അരളി,ജമന്തി,താമര തുടങ്ങിയ പൂക്കളും തുളസി, കൂവളം തുടങ്ങിയ ഇലകള്‍ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള മാലകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്റെ വിവിധഭാഗങ്ങളില്‍ അലംങ്കരിച്ചിരിക്കുന്നത്.തത്ത്വമസി പുഷ്പ്പാലങ്കാര സമിതിയിലെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അയ്യപ്പനടകള് പുഷ്പ്പങ്ങളാല്‍ അലങ്കരിച്ചു വരുന്നു. സമിതിയിലുള്ള ഇരുപത്തി അഞ്ച് പേരും വ്രതം നോക്കി ഇരുമുടി കെട്ടും കെട്ടിയാണ് പുഷ്പ്പ പ്രിയനായ ഭഗവാന്റെ തിരുസന്നിധിയില്‍ മാലകള്‍ സമര്‍പ്പിക്കാന്‍ എത്തിയത്. തേനിയില്‍ നിന്നുള്ള പണിക്കാരാണ് മാലകള്‍ കെട്ടിയത്. മാലകള്‍ കെട്ടി തീര്‍ക്കാന്‍ രണ്ട് ദിവസം തന്നെ എടുത്തു.കോയമ്പത്തൂര്‍, ശ്രീനാരായണ ഫ്ലവര്സ്റ്റോറിലെ ജീവനക്കാരും അലംങ്കാര പ്രവര്‍ത്തനങ്ങളില്‍ പങ്ക്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: