ശബരിമല: കളക്ടര്‍ അവധിയില്‍ പോയതോടെ ശബരിമലയിലെ സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാ അംഗങ്ങള്‍ക്ക് ആവശ്യമായ താമസ സൗകര്യം ഒരുക്കാനായില്ല. ഇതോടെ സേനാഗംങ്ങള്‍ ദുരിതത്തില്‍. ചോര്‍ന്നൊലിക്കുന്ന പഴക്കംചെന്ന ഹാളില്‍ ഇരുപതൊളം പേര്‍ക്ക് കഷ്ടിച്ച് കിടക്കാവുന്ന ഹാളിലാണ് നൂറോളം പേരാണ് കഴിയുന്നത്. തറയിലാണ് ഇവര്കിടക്കുന്നത് . ഹാളില്‍ ഫാനോ ജനലിന് കതകുകളോ ആവശ്യത്തിന് വെളിച്ചമോ ഇല്ല ലാട്രിന്‍ സംവിധാനം പൊട്ടി ഒലിച്ച് ഉപയോഗ ശൂന്യമായ നിലയിലാണ്. കൊതുക് ശല്യവും ഇഴ ജന്തുകളുടെ ശല്യവും രൂക്ഷമാണ്.ഇവരുടെ താമസ സ്ഥലത്തിന് അടുത്ത് മാലിന്യം കുന്നു കൂടി കിടക്കുകയാണ് ഇവിടെ നിന്നുള്ള രൂക്ഷ ഗന്ധം കാരണം മൂക്ക് പൊത്താതെ മുറിക്കുള്ളില്‍ കഴിച്ച് കൂട്ടുക പ്രയാസമാണ്. ഇതില്‍ പലര്‍ക്കും പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിച്ചിട്ടുണ്ട് മഴ പെയ്താല്‍ മുറിക്കുള്ളില്‍ വെള്ളം കെട്ടി കിടക്കും. ആസ്പെറ്റോസ് ഷീറ്റു കൊണ്ടുള്ള മേല്‍കൂര പലയിടത്തും പൊട്ടിയ നിലയിലാണ്.ശബരിമലയെ ശുദ്ധമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒഴുക്കണമെന്ന ആവിശ്യം ശക്ത്യമാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കാന്‍ ഇടപെടേണ്ട് സാനിറ്റേഷന്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അവധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: