ന്യൂദല്‍ഹി: തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പീഡിപ്പിച്ചത് മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ. തരുണിന്റെ മകളുടെ കൂട്ടുകാരിയും തരുണിന്റെ സുഹൃത്തിന്റെ മകളും കൂടിയാണ് പീഡനത്തിനിരയായ വനിതാ പത്രപ്രവര്‍ത്തക. തല്ക്കാലം പെണ്‍കുട്ടി മാനഭയത്താല്‍ സംഭവം മറച്ചുവച്ചെങ്കിലും വീണ്ടും എസ്എംഎസിലൂടെ ഭീഷണിയും അശ്ലീല സന്ദേശങ്ങളും അയച്ചതോടെ പെണ്‍കുട്ടി മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിക്കു പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഒരു അന്വേഷണ കമ്മറ്റി പോലും വയ്ക്കാതെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായും മുഖ്യപത്രാധിപര്‍ തരുണ്‍ ആറുമാസത്തേക്ക് മാറിനില്‍ക്കുമെന്നും തെഹല്‍ക്ക മാനേജ്മെന്റ് പ്രഖ്യാപിക്കുകയായിരുന്നു. ഈ നടപടിക്കെതിരെ തെഹല്ക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്. സ്ത്രീപീഡന വിഷയങ്ങളില്‍ പെണ്‍കുട്ടിയുടെ പരാതി ഇല്ലെങ്കിലും കേസെടുക്കാം എന്നതിനാല്‍ തരുണിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പെണ്‍കുട്ടിക്കെതിരെ തെറ്റുചെയ്തെന്നും അതില്‍ മാപ്പുചോദിക്കുകയാണെന്നുമുള്ള തരുണിന്റെ ഇ മെയില്‍ സന്ദേശം തന്നെയാണ് ഏറ്റവും വലിയ തെളിവായി മാറിയിട്ടുള്ളത്. തരുണ്‍ തേജ്പാല്‍ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുമെന്നും പോലീസ് കേസെടുക്കണമെന്നും കമ്മീഷനംഗം നിര്‍മ്മല സാമന്ത് ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീ വിഷയങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരി പറയുന്നത് ഇതു വെറും ആഭ്യന്തര കാര്യമാണെന്നും നടപടിയില്‍ പെണ്‍കുട്ടി സംതൃപ്തയാണെന്നുമാണ്. ഗുജറാത്ത് പോലീസ് ഒരു യുവതിക്കു സംരക്ഷണം നല്‍കിയതിനെ വളച്ചൊടിച്ചു വിവാദമുണ്ടാക്കിയ മാധ്യമങ്ങളില്‍ മുന്‍പന്തിയിലായിരുന്നു തെഹല്‍ക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: