പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്കിയ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പിശകുപറ്റിയതായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എംഎല്‍എ. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഈ വിമാനത്താവളവും ഉള്‍പ്പെടുത്തിയെങ്കില്‍ അതു തെറ്റാണെന്നും രാജേഷ് തുറന്നടിച്ചു. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരേ സിപിഎം യുവജന വിഭാഗം പ്രസിഡന്റ് ആരോപണം ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്ന വിമാനത്താവളപദ്ധതി ഉപേക്ഷിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അധികാര ദുര്‍വിനിയോഗവും നിയമലംഘനവും വ്യക്തമാക്കുന്നതാണ് വിമാനത്താവളത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചെന്ന് പറയുമ്പോള്‍ ഒരു നാടിന്റെ സാംസ്കാരിക പൈതൃകത്തേയും ആവാസ വ്യവസ്ഥയേയും തകര്‍ക്കാനുള്ള അനുമതികൂടിയാകുകയാണ് അത്.
ഏതോ ഒരു അദൃശ്യശക്തിക്കുവേണ്ടി നിയമങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം കാറ്റില്‍പറത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നില്ക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നതെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.ആര്.പ്രദീപ്, സെക്രട്ടറി റോഷന് റോയിമാത്യു തുടങ്ങിയവരും പങ്കെടുത്തു. തുടര്‍ന്ന് ആറന്മുളയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ചും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: