കാഠ്മണ്ഡു: നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടി നേതാവ് പ്രചണ്ഡയ്ക്ക് തോല്‍വി. നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജന് കെ.സി. 20,392 വോട്ടുകള്‍ നേടി വിജയം ഉറപ്പിച്ചു. 12,852 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് ലഭിച്ചത്. കാഠ്മണ്ഡു മണ്ഡലത്തില്‍ നിന്നാണ് പ്രചണ്ഡ ജനവിധി തേടിയത്. സിരഹ മണ്ഡലത്തില്‍ നിന്നും പ്രചണ്ഡ മത്സരിക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നിട്ടുണ്ടെന്നും അതിനാല്‍ വോട്ടെണ്ണല്‍ നിര്ത്തിവെക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാലറ്റ് ബോക്സുകള്‍ കൊണ്ടുപോകുന്നതിനിടെയും വോട്ടെണ്ണലിനിടെയും കൃത്രിമം നടന്നിട്ടുണ്ടെന്നാണ് യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നത്. ഫലം പുറത്തുവന്ന രണ്ടു സീറ്റുകളിലും നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വിജയിച്ചിരിക്കുന്നത്. കാഠ്മണ്ഡുവില്‍ പരാജയപ്പെട്ടെന്ന ഫലം പുറത്തുവന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് പ്രചണ്ഡ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രചണ്ഡ ആവശ്യപ്പെട്ടു. ബാലറ്റ് ബോക്സുകളില്‍ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി നേതാവ് പുഷ്പ കമാല്‍ ദഹാല്‍ പറഞ്ഞു.
കാണ്മണ്ഡു മണ്ഡലത്തില്‍ നിന്നും മത്സരിച്ച പ്രചണ്ഡ വലിയ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. എന്നാല്‍ സിരഹ മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന പ്രചണ്ഡക്ക് തെരഞ്ഞെടുപ്പ് പരാജയം കടുത്ത വെല്ലുവിളി തന്നെയായിരിക്കും. കാണ്മണ്ഡു മണ്ഡലത്തിലെ ഫലപ്രഖ്യാപനം പുറത്തുവരുമ്പോള്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് മുന്‍തൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: