ശബരിമല: തത്വമസിയുടെ പൊരുള്‍ തേടി പതിനാലംഗ റഷ്യന്‍ സംഘം ശബരിമലയില്‍. അഴുത വഴി പരമ്പരാഗത പാതയിലൂടെ കാല്‍നടയായാണ് ഇവര്‍ എത്തിയത്. ചൊവ്വാഴ്ച്ച രാത്രി സന്നിധാനത്തെത്തിയ ഇവര്‍ പുഷ്പ്പാഭിഷേകവും കണ്ടു തൊഴുതു.തുടര്‍ച്ചയായി പത്താം തവണയാണ് ഇവര്‍ എത്തുന്നത് .റഷ്യയില്‍ നിന്ന് വ്രതം എടുത്താണ് സംഘം ശബരിമലയ്ക്ക് എത്തിയത്. ഇടുക്കി ഹിന്ദു വിശ്വ വിദ്യാലയം ആശാന് സാജന് ഗുരുക്കളുടെ ശിഷ്യന്മാരാണ് ഇവര്‍.
കളരി,വേദം എന്നിവ പഠിക്കാനാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. കേരളത്തില്‍ എത്തിയതോടെ ഇവരുടെ റഷ്യന്‍ പേരുകള്‍ മാറ്റി ഈശ്വര്‍, അജിത്ത് പ്രഭാവ്, സദാശിവന്, സച്ചിദാനന്ദ, ഇന്ദു ചൂഡന്‍ തുടങ്ങിയ ഹിന്ദു പേരുകളാണ് സ്വീകരിച്ചിരിക്കുന്നത്.പതിനാല് കൊല്ലമായി ഇവര്‍ ഇടുക്കിയില്‍ വേദങ്ങളും കളരി പയറ്റും അഭ്യസിക്കുകയാണ്.കോരി ചൊരിയുന്ന മഴ വക വെയ്ക്കാതെയാണ് കാനന പാതയിലൂടെ സഞ്ചരിച്ചത് ഇന്നലെ അഭിഷേകവും നടത്തിയ ശേഷം ഇവര്‍ മടങ്ങി.ഇന്ദുചൂഡനാണ് തീര്‍ത്ഥാടക സംഘത്തിന്റെ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: