ശബരിമല: ശബരിമല ദര്‍ശനെത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിയാല്‍ കണ്ടെത്തുന്നതിനായി പോലീസ് നടപ്പിലാക്കിയ റിസ്റ്റ്ബാന്റെ സംവിധാനം നിലച്ചു. ഇത് കാരണം കുട്ടികള്‍ കൂട്ടം തെറ്റിപോയാല്‍ ഇവരെ കൂടെ വന്നവരോടൊപ്പം തിരിച്ച് ഏല്‍പ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടായി തീര്‍ന്നു. ഇന്നലെ മുതലാണ് പോലീസ് കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്റ് ഘടിപ്പിക്കുന്ന ജോലി നിര്‍ത്തിയത്. മണ്ഡലകാലം ആരംഭിച്ചതിന്റെ രണ്ടാം ദിനം മുതല്‍ പോലീസ് ഏറെ കൊട്ടി ഘോഷിച്ച് നടപ്പിലാക്കിയ സംവിധാനംമായിരുന്നു റിസ്റ്റ് ബാന്‍ഡ്. ഇത് കൂട്ടം തെറ്റുന്ന കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.പമ്പയില്‍ വെച്ച് തന്നെ കുട്ടുകളുടെ കൈയില്‍ ഇത് ഘടിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇതിനായി ഇവിടെ പ്രത്യേക പോലീസ് വിംഗ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. മഞ്ഞനിറംമുള്ള ബാന്റില്‍ കുട്ടിയുടെ പേര്,ഫോണ്‍ നംമ്പര്‍, അഡ്രസ് എന്നിവ രേഖപ്പെടുത്തിയാണ് പമ്പയില്‍ നിന്നും കുട്ടികളെ സന്നിധാനത്തേക്ക് കയറ്റി വിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: