വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജന് കൊല്ലപ്പെട്ടു. പൈലറ്റ് ട്രെയിനിയായ ഹൈദരാബാദ് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. പരിശീലന പറക്കലില്‍ കാര്‍ത്തിക്കിനൊപ്പമുണ്ടായിരുന്ന പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു.
എന്ജിന് തരാറിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. വിമാനം പറന്നുയര്‍ന്നതിന് ശേഷമാണ് എന്ജിന് തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം അടിയന്തരമായി റണ്‍വെയില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ കാര്‍ത്തിക് സെപ്റ്റംബറിലാണ് പൈലറ്റ് പരിശീലന കോഴ്സിനായി അമേരിക്കയിലേക്ക് പോയത്. നേരത്തെ ആന്ധ്രയിലും കാര്‍ത്തിക് പൈലറ്റ് പരിശീനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: