പറവൂര്‍: ശബരിമലയെ തകര്‍ക്കാനുള്ള നിഗൂഢശക്തികളുടെ ശ്രമം ഒരിക്കലും വിജയിക്കില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. മണ്ഡല-മകരവിളക്കുകാലത്ത് മാത്രമുണ്ടാവുന്ന പ്രക്ഷോഭങ്ങളെ സംശയത്തോടെ മാത്രമേ കാണാനാവൂ. മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് കഴിഞ്ഞവര്‍ഷം നടത്തിയ പ്രചാരണത്തില്‍ 472 അയ്യപ്പവാഹനങ്ങളാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ഇടുക്കിയിലെ ഉപരോധത്തില്‍ അയ്യപ്പഭക്തന്മാര് വലയുകയാണ്. അരവണയില്‍ എലിവാല് കണ്ടെന്ന പ്രചാരണവും അയ്യപ്പവിശ്വാസത്തെ തകര്‍ക്കുവാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തിരുമുപ്പം ദേവസ്വവും ക്ഷേത്രഉപദേശകസമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ശ്രീ തിരുമുപ്പത്തപ്പന്‍ പുരസ്ക്കാരം തേവര്‍കാട് ചിറമറ്റ പുരയിടത്തില്‍ സി.കെ.വേലായുധന് നല്കി സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്. സാംസ്ക്കാരികസമ്മേളനം അഖിലഭാരത നാരായണീയ മഹോത്സവസമിതി പ്രസിഡന്റ് അഡ്വ. മാങ്ങോട്ട് രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഉപദേശകസമിതി രക്ഷാധികാരി അഡ്വ. ടി.ആര്.രാമനാഥന് അധ്യക്ഷനായിരുന്നു. കേരള ഊരാണ്മ ദേവസ്വംബോര്‍ഡ് ലീഗല്‍ അഡ്വൈസര്‍ എം.എ.കൃഷ്ണകുമാര്‍ പ്രസംഗിച്ചു. ക്ഷേത്ര ഉപദേശകസമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.ശശിനാഥ് സ്വാഗതവും തിരുമുപ്പം ശ്രീ മഹാദേവക്ഷേത്രം മാനേജര്‍ കെ.എ.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: