കൊച്ചി: പതിനൊന്ന് മാസമായി തൊഴില്‍ നിഷേധിക്കപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുക ലക്ഷദ്വീപ് കോര്പ്പറേഷന് അധികാരികളും സ്വകാര്യ മാനിംഗ് ഏജന്‍സികളുമായുള്ള അഴിമതി സിബിഐ അന്വേഷിക്കുക, തടഞ്ഞുവെച്ച ശമ്പള കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎംഎസ്) പനമ്പിള്ളിനഗര്‍ ലക്ഷദ്വീപ് ഓഫീസിന് മുന്നില്‍ കഴിഞ്ഞ 17 ദിവസമായി നടത്തിവരുന്ന സത്യഗ്രഹസമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് ബിഎംഎസ് കടവന്ത്ര ഉപമേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. ബിജെപി ജില്ലാ സെക്രട്ടറി സഹജ ഹരിദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിഎംഎസ് കടവന്ത്ര ഉപമേഖലാ വൈസ് പ്രസിഡന്റ് മിനി സതീശന് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ജ്യോതി ചന്ദ്രന്, ഉമ ഓമനക്കുട്ടന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സജനി രവികുമാര്‍, യൂണിയന് ജനറല്‍ സെക്രട്ടറി കെ.എസ്.അനില്‍ കുമാര്‍, ഉപമേഖലാ സെക്രട്ടറി സുനില്‍ കടവന്ത്ര, സി.ജി.രാജഗോപാല്‍, അനില്‍ കലൂര്‍, ടി.എസ്.ശ്രീകുമാര്‍, കെ.രാമദാസ്, പി.വി.ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: