ആള്‍വാര്‍: കോണ്‍ഗ്രസ് പാര്‍ട്ടി പഞ്ചഭൂതങ്ങളും കൊള്ളയടിക്കുകയാണെന്ന് നരേന്ദ്രമോദി. രാജസ്ഥാനിലെ ആള്‍വാറില്‍ വമ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്തും രാജസ്ഥാനിലെ വികസനഗ്രാഫ് കീഴ്പോട്ടാണെന്ന് മോദി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്.
മോദിയുടെ പ്രസംഗത്തില്‍നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പഞ്ചഭൂതങ്ങളുടെയും ഇടപാടുകളില്‍ വമ്പിച്ച അഴിമതിയാണു നടത്തുന്നത്. ഭൂമിയുടെ കാര്യത്തിലും ജലവിതരണ-പദ്ധതികളുടെ കാര്യത്തിലും ഭൂഗര്‍ഭ വിഷയങ്ങളിലുമടക്കം അവര്‍ അഴിമതികളാണു നടത്തുന്നത്.
വിദേശത്തെ ബാങ്കുകളില്‍ ആരുടെ പണമാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ പണം തിരികെ പിടിക്കുന്ന കാര്യത്തില്‍ ഇത്ര പേടിക്കുന്നത്.
രാജസ്ഥാനില്‍ ഗെഹ്ലോട്ടിന്റെ ഭരണത്തിന്‍കീഴില്‍ 40 വര്‍ഗ്ഗീയ കലാപങ്ങളാണു നടന്നത്. അതിന്റെ ഉത്തരവാദി ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ?
മന്ത്രിമാര്‍ ജയിലില്‍ പോയതിനു റിക്കാര്ഡുണ്ടെങ്കില് അത് ഗെഹ്ലോട്ട് മന്ത്രിസഭയക്കു ലഭിക്കും.
ഇവിടത്തെ റോഡുകള്‍ നോക്കുക, ഇവിടത്തെ മന്ത്രിമാര്‍ ഗുജറാത്ത് റോഡുകളില്‍ കൂടി പോകുമ്പോള്‍ സുഖമായുറങ്ങുന്നുവെന്നാണ് പറയാറ്, കാരണം അവിടെ ഇവിടത്തെ പോലെ റോഡില്‍ കുഴികളില്ല. ഇവിടത്തെ റോഡുകളെക്കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് എന്താണെന്നു ഞാന്‍ പറയുന്നില്ല. ഗെഹ്ലോട്ട്, താങ്കളും അഴിമതിക്കാരില്‍ മുമ്പനാണ്.
വനവാസികളെ പീഡിപ്പിക്കുന്നതില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് ഒന്നാമതാണ്. ആദിവാസികളെ പീഡിപ്പിക്കുന്നവരുടെ പട്ടികയില്‍ ഈ സര്‍ക്കാരെന്നല്ല, കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സര്‍ക്കാരുകളും ആദ്യത്തെ പേരുകാരായി ഉണ്ടാവും. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ മലിന ജലം കുടിപ്പിക്കുന്നതില്‍ ഒന്നാമതാണ്.
രാജസ്ഥാന് മുഖ്യമന്ത്രി പറയുന്നതെല്ലാം ഗുജറാത്തിനെക്കുറിച്ചാണ്, മുഖ്യമന്ത്രി ഗെഹ്ലോട്ട്ജീ തെരഞ്ഞെടുപ്പ് ഗുജറാത്തിലോ അതോ രാജസ്ഥാനിലോ. രാജസ്ഥാനിലാണെങ്കില്‍ ഇവിടത്തെ കാര്യമല്ലേ പറയേണ്ടത്. ഗുജറാത്തിന് രാജസ്ഥാന് മുഖ്യമന്ത്രിയുടെ നല്ല സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഹൈക്കോടതി മാത്രമല്ല, സുപ്രീം കോടതി പോലും പറഞ്ഞു, ഇത്തരം ഒരു സര്‍ക്കാര്‍ നിലനില്ക്കാന് പാടില്ലെന്ന്. ഹൈക്കോടതി പറഞ്ഞത് നിങ്ങള്‍ക്കു സദ്ഭരണം സാധ്യമല്ലെങ്കില്‍ ഒഴിഞ്ഞു പോകാനാണ്. ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാര്‍ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് പറഞ്ഞത് ഹൈക്കോടതിയാണ്, കരഘോഷങ്ങള്‍ക്കിടയില്‍ മോദി വിശദീകരിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: