നമ്മുടെ മതത്തിലാണ് നമ്മുടെ ഓജസ്സും നമ്മുടെ ശക്തിയും. പോരാ ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ജീവിതംപോലും എന്ന് നാം കണ്ടു. ആ ഓജസ് കേന്ദ്രീകരിച്ചത് ന്യായമോ അന്യായമോ തെറ്റോ ശരിയോ കാലം ചെല്ലുമ്പോള്‍ സപ്രയോജനമോ നിഷ്പ്രയോജനമോ എന്നൊക്കെ നിരൂപിക്കാന്‍ ഞാനിപ്പോള്‍ പുറപ്പെടുന്നില്ല. നല്ലതായാലും ചീത്തയായാലും അതവിടെയുണ്ട്. ഈ വസ്തുതയില്‍ നിന്ന് ഒഴിഞ്ഞുമാറുക സാധ്യമല്ല; ഇന്നും എന്നുമുള്ള ഒരു വസ്തുതയാണിത്. നമ്മുടെ മതത്തില്‍ എനിക്കുള്ളിടത്തോളം വിശ്വാസം നിങ്ങള്‍ക്കില്ലെങ്കിലും ഇതില്‍ പിന്തുണ നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങള്‍ അതിന്റെ പിടിയിലാണ്. നിങ്ങളത് വെടിഞ്ഞാല്‍ നിങ്ങള്‍ തന്നെ തകര്‍ന്നുപോകും. അതാണ് നമ്മുടെ വംശത്തിന്റെ ജീവിതം. അതുകൊണ്ടതിനെ ബലപ്പെടുത്തണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: