മുംബൈ: മുംബൈ കാംപകോളയിലെ അനധികൃത ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ 2014 മെയ് 31ന് മുമ്പായി ഒഴിയണമെന്ന് സുപ്രീംകോടതി. ഫഌറ്റുകള്‍ നില്‍ക്കുന്നിടത്ത് മറ്റു പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിന് നീക്കങ്ങള്‍ നടത്തിയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ വഹന്‍വതി കോടതിയോട് വ്യക്തമാക്കി
നേരത്തെ അനധികൃതമായി വില്‍ക്കുന്ന ഫഌറ്റുകള്‍ പൊളിച്ചു നീക്കുന്നതിനായി മുംബൈ കോര്പ്പറേഷന് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും താമസക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. പിന്നാലെ സുപ്രീംകോടതിയുടെ സ്റ്റേയും വന്നിരുന്നു. നവംബര്‍ 11ന് മുമ്പായി 102 അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കോര്പ്പറേഷന് നടപടി ആരംഭിച്ചത്.
അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ പണിതതു കൊണ്ടാണ് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്വമേധയായാണ് കോടതി നടപടി സ്റ്റേ ചെയ്തത്. 1981നും 89നും ഇടയിലാണ് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: