ന്യൂദല്‍ഹി: ഏതെങ്കിലും കേസുകളില്‍പ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലുകളില്‍ കഴിയുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
കഴിഞ്ഞ ജൂലൈ പത്തിനാണ് സുപ്രീംകോടതി കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി നിഷേധിച്ച് ഉത്തരവിട്ടത്. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കരുതല്‍ തടങ്കലിലുള്ളവര്ക്കും വിചാരണ നേരിടുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഭേദഗതി കേന്ദ്രം ജനപ്രാധിനിത്യ നിയമത്തില്‍ കൊണ്ടുവന്നു. ഇതാണ് സുപ്രീംകോടതി ഇന്ന് അംഗീകരിച്ചത്.
രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആശ്വാസം പകരുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ക്രിമിനല്‍ കേസില്ശിക്ഷിക്കപ്പെട്ടവര്ക്ക് മത്സരിക്കാനാവില്ലെന്ന വിധി മാറ്റമില്ലാതെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: