കൊച്ചി: ദേശീയ വാര്‍ത്താ ശൃംഖലയായ വിശ്വസംാദ കേന്ദ്രം, സിറ്റിസണ്‍ ജേര്‍ണലിസത്തെക്കുറിച്ച് ശില്‍പ്പശാല നടത്തുന്നു. പത്രപ്രവര്‍ത്തന രംഗത്തെ പുത്തന്‍ പ്രവണതകളെ കുറിച്ചുള്ള സാധ്യതകളെയും വെല്ലുവിളികളെയും മനസ്സിലാക്കുന്നതിനും പത്രപ്രവര്‍ത്തക അഭിരുചി വര്‍ധിപ്പിക്കുന്നതിനുമായിട്ടാണ് ശില്‍പശാല നടക്കുന്നത്.
പത്രപ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണം പരിചയപ്പെടുത്തുന്നതിനും അതിന്റെ ശരിയായ രീതിയിലുള്ള ഉപയോഗം സാധ്യമാക്കുന്നതിനും ആവശ്യമായ സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുക, അച്ചടി, ദൃശ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ തുടങ്ങിയവയുടെ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്താം, പ്രത്യേക സംഭവത്തെ എങ്ങനെ വാര്‍ത്തയാക്കി ജനങ്ങളിലെത്തിക്കും. പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും നേരിടേണ്ടി വരുന്ന വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ക്ലാസുകള്‍ നടത്തും. മൊബെയില്‍ ഫോണ്‍, ക്യാമറ, വീഡിയോ, ലാപ്ടോപ്, ടാബ്ലറ്റ്, ഐ-പാഡ് തുടങ്ങിയവയുടെ പ്രായോഗിക പരിശീലനവും കൂടി ലഭ്യമാക്കുന്നതാണ് ക്ലാസ്.
പത്രപ്രവര്‍ത്തനരംഗത്തെ പ്രഗത്ഭര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. പ്രശസ്ത പത്രപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍, ഇന്ത്യാ വിഷന്‍ അസോസിയേറ്റ് എഡിറ്റര്‍ എ.സഹദേവന്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ എഡിറ്ററുമായ പി.രാജന്‍, അമൃത ടിവി ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം, ജനം ടിവി എംഡി വിശ്വരൂപന്‍, ഇന്ത്യാ വിഷന്‍ ബ്യൂറോ ചീഫ് മനു, അമൃതാ കോളേജ് അസോ.പ്രൊഫസര്‍ വിനോദ് ലക്ഷ്മണ്‍, മെട്രോ വാര്‍ത്ത ബ്യൂറോ ചീഫ് വി.റജികുമാര്‍, ജയറാം (ജന്മഭൂമി) തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും. രജിസ്ട്രേഷന്‍ ഫീ 100 രൂപ. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് മാത്രം പ്രവേശനം. ബന്ധപ്പെടേണ്ട നമ്പര്‍.രാജേഷ് ചന്ദ്രന്‍ (കോര്‍ഡിനേറ്റര്‍ വിശ്വസംവാദ കേന്ദ്രം-8281219403), എ.വി.പ്രസാദ് (എറണാകുളം -9387230829), രാജേഷ് (തൃശ്ശൂര്‍-9656975553).
പ്രതികരിക്കാൻ ഇവിടെ എഴുതുക: