തിരുവനന്തപുരം: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ആവശ്യമായ ഭേദഗതികള്‍ ഉണ്ടാകുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 123 വില്ലേജുകളെ പരിസ്ഥിത ലോല, പരിസ്ഥിതി ലോലമല്ലാത്ത പ്രദേശങ്ങളായി തിരിക്കണമെന്ന് ആവശ്യപ്പെടും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ ഈമാസം 26 മുതല്‍ 29 വരെയും ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെയും വിവിധ ജില്ലകളിലെത്തി ജനങ്ങളുടെ അഭിപ്രായം തേടും. അതിനു ശേഷം ജനപ്രതിനിധികളുടെ യോഗം വിളിക്കും. തുടര്‍ന്ന് കേന്ദ്രത്തെ നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരെയും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യത്തില്‍ ഒരാള്‍ക്കും യാതൊരു ആശങ്കയുംവേണ്ട. ജനങ്ങളുടെ കൃഷിക്കും ജീവനോപാധികള്‍ക്കും തടസമുണ്ടാകില്ല. ജനങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയോട് സഹകരിക്കണം. എല്ലാവര്ക്കും അഭിപ്രായം പറയാനവസരം നല്‍കും. ആര്‍ക്കും ദോഷമുണ്ടാകാത്ത തരത്തില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനാവുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളം ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ 633 പഞ്ചായത്തുകളെയാണ് പരിസ്ഥിതി ലോലമായി കണ്ടെത്തിയത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇത് 121 പഞ്ചായത്തുകളായി (123 വില്ലേജ്) കുറഞ്ഞു. ഇത് ഇനിയും കുറയണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ഇടുക്കി ജില്ല മുഴുവന്‍ പരിസ്ഥിതി ലോലമാണ്. ഇത് സ്വീകാര്യമല്ല. ഏലത്തോട്ടങ്ങള്‍, വനപ്രദേശങ്ങളോട് ചേര്‍ന്ന വിളകള്‍ എന്നിവയെ ഒഴിവാക്കണമെന്നും ആവശ്യപ്പെടും.
കേരളത്തില്‍ നടക്കുന്നത് വന നശീകരണമല്ല, വന സംരക്ഷണമാണ്. ഇത് നിലനിര്‍ത്താന്‍ പര്യാപ്തമായ നിയമങ്ങള്‍ കേരളത്തിലുണ്ട്. എന്നാ ല്‍ ജൈവസമ്പത്തിന്റെ സംരക്ഷണം കൂടി ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോഴത്തെ റിപ്പോര്‍ട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള വിയോജിപ്പ് തനിക്കുമുണ്ട്. അതെല്ലാം പരിഹരിക്കപ്പെടുക തന്നെ ചെയ്യും. സഭാ നേതാക്കളുടേത് അടക്കം എല്ലാവരുടെയും ആശങ്കകള്‍ മാറുമെന്നും അന്തിമ വിജ്ഞാപനം വരുമ്പോള്‍ എല്ലാവര്ക്കും സ്വീകാര്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്താല്‍ പരാതിപ്പെടാം. ഇതിനായി രണ്ട് ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓഫീസ് സമയങ്ങളില്‍ 0471-2741134 എന്ന നമ്പറിലും 9447271034 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. പരിസ്ഥിതി ലോല പ്രദേശമെന്ന പേരില്‍ ചിലയിടത്ത് മത്സ്യബന്ധനം തടഞ്ഞതായും ജനങ്ങളെ ഭീഷണിപ്പെടുത്തതായും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പരാതിപ്പെടാന്‍ ഫോണ്‍ നമ്പര്‍ സജ്ജമാക്കിയത്. ഭൂമിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികള്‍ നടത്താതിരിക്കുക, വന പ്രദേശങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളിലെ ഭൂമിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: