തിരുവനന്തപുരം: കേരളത്തില്‍ ജീവനക്കാരുടെ നിലവിലുള്ള ശമ്പളപരിഷ്ക്കരണ തത്വം അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗവന് ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടപ്പാക്കേണ്ട പരിഷ്കരണ കമ്മീഷനെപോലും നിശ്ചയിക്കാതെ നീട്ടികൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്താം ശമ്പള കമ്മീഷനെ ഉടന്‍ നിശ്ചയിക്കുക, പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ സംസ്ഥാനനേതാക്കള്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി പി. സുനില്‍കുമാര്‍, സംസ്ഥാന ഭാരവാഹികളായ എസ്.കെ. ജയകുമാര്‍, കെ.കെ.ശ്രീകുമാര്‍, ബി. ജയപ്രകാശ്, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. മഹാദേവകുമാര്‍, സ്റ്റാഫ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ.ആര്. മോഹനന്‍നായര്‍, ജനറല്‍സെക്രട്ടറി പി.കെ. സാബു, എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍, പ്രൈവറ്റ് കോളേജ് എംപ്ലോയീസ് സംഘ് ജനറല്‍സെക്രട്ടറി ജി.എന്‍. രാംപ്രകാശ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സെക്രട്ടറി എസ്. സുദര്ശനന്, പെന്‍ഷനേഴ്സ് സംഘ് ട്രഷറര്‍ കെ. സുധാകരന്‍നായര്‍, ഗവ. പ്രസ്സ് വര്‍ക്കേഴ്സ് സംഘ് ജനറല്‍സെക്രട്ടറി എന്‍. സതീഷ്, ഭാരവാഹികളായ സി. സുരേഷ്കുമാര്‍, എം.കെ. അരവിന്ദന്, എം. സുരേഷ്, എ. അനില്‍കുമാര്‍, രതീഷ് ആര്. നായര്‍, എസ്. സജീവ് കുമാര്‍, സുരേഷ് ചന്ദ്രഭാനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: