ഭോപ്പാല്‍ മലയാളി വെല്‍ഫയര്‍ അസോസിയെഷന് പ്രസിഡന്റും ഹോട്ടല്‍ വ്യവസായിയുമായ മണ്ണടി മുരളി പറയുന്നു. വീണ്ടും ചൗഹാന്‍തന്നെ മുഖ്യമന്ത്രിയാകണം. പത്തുവര്‍ഷത്തെ വികസനക്കുതിപ്പ് നേരിട്ടനുഭവിച്ചതല്ലേ. റോഡുവികസനം മാത്രം മതിയല്ലോ ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താന്‍. മൂന്നു പതിറ്റാണ്ടിലേറെയായി ഭോപ്പാലില്‍ താമസിക്കുന്ന മുരളി ബിഎച്ച്ഇഎല്ലിനു എതിര്‍വശത്തുള്ള തന്റെ ബാലാജി ഹോട്ടലിനു മുന്നിലെ റോഡ് ചൂണ്ടി പറഞ്ഞു. 10 വര്‍ഷം മുന്‍പ് എങ്ങനെ കിടന്നതാണ്. കുണ്ടും കുഴിയും. നടന്നുപോകാന്‍ പോലും പാട്. ഇപ്പോഴോ. രാജ്യത്തെ മികച്ച റോഡല്ലേ? മുരളി ചോദിച്ചു.
ഇത് മുരളിയുടെ മാത്രം അഭിപ്രായമല്ല. അരലക്ഷത്തിനടുത്തുവരുന്ന ഭോപ്പാല്‍ മലയാളികളുടെ ഏറെക്കുറെ പൊതു അഭിപ്രായമാണിത്. പലരുടെയും പിന്തുണ ബിജെപിക്കല്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണെന്നു മാത്രം ബിസിനസ് രംഗത്തുള്ള മനോഹരന് നമ്പ്യാരും പറയുന്നത് നല്ലകാര്യങ്ങള്‍ ചെയ്യുന്നവര്‍ ജയിക്കണം എന്നാണ്. ചൗഹാന് വീണ്ടും വരണം. കമ്മ്യുണിസ്റ്റ്കാരെ പേടിച്ച് 15 വര്‍ഷം മുമ്പ് കണ്ണുരില്‍നിന്ന് മുങ്ങി ഭോപ്പാലിലെത്തിയ കോണ്‍ഗ്രസുകാരനായ മനോഹരന്റെയും ഇപ്പോഴത്തെ ഇഷ്ടതാരം ചൗഹാന്. പുനലൂര്‍ സ്വദേശി മാത്യുവും പറയുന്നു ബിജെപിക്ക് വോട്ടു ചെയ്യുമെന്ന്.
കോണ്‍ഗ്രസിന്റേയും ചൗഹാന്റേയും ഭരണങ്ങളുടെ വ്യത്യാസം കണ്ടുകൊണ്ടാണിതെന്നും 22 വര്‍ഷമായി ഭോപ്പാലിലുള്ള മാത്യു വ്യക്തമാക്കി. സിവില്‍ കോണ്‍ട്രാക്ടറും 26 വര്‍ഷമായി ഭോപ്പാല്‍ നിവാസിയുമായ പന്തളം സ്വദേശി മുരളിയും പറഞ്ഞത് ബിജെപിക്ക് ഇത്തവണ കുടുതല്‍ സീറ്റു കിട്ടുമെന്നാണ്.
പത്രസ്ഥാപനത്തില്‍ ആര്‍ട്ടിസ്റ്റായ ചോറ്റാനിക്കര സ്വദേശി നന്ദകുമാര്‍ മേനോന് പറയുന്നത് സീറ്റുകുറഞ്ഞേക്കാം പക്ഷേ അധികാരത്തിലെത്തുമെന്നാണ്. മാധ്യമ പ്രവര്‍ത്തകനായ സജിചെറിയാന് പറയുന്നത് ബിജെപി ജയിക്കില്ലന്നാണ്. തരംഗം ബിജെപിയുടെ കൃത്രിമ സൃഷ്ടിയാണെന്ന പക്ഷക്കാരനാണ് ഈ ഇടുക്കിക്കാരന് 30 വര്‍ഷമായി ഡ്രൈവറായി ജോലി നോക്കുന്ന ഭാസുരേന്ദ്രന് റോഡുവികസനം കൊണ്ടല്ല ചൗഹാന്റെ പക്ഷക്കാരനായത്. കേന്ദ്രത്തില്‍ മോദി വരണമെങ്കില്‍ ഇവിടെ ചൗഹാന് ജയിക്കണമെന്നതാണ് ഈ ചേര്‍ത്തലക്കാരന്റെ പക്ഷം. കോല്ലം സ്വദേശിയും വാട്ടര്‍ അതോററ്റി ജീവനക്കാരനുമായ മുരളീധരന്‍പിള്ളയും ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നു.
നാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അയര്ക്കാരിയും കോണ്‍ഗ്രസ് അനുഭാവിയുമായ ഇന്ദിരാ നായര്‍ക്കും ഇവിടെ ചൗഹാന് വീണ്ടും വരണമെന്നാണ് ആഗ്രഹം. ജീവനക്കാരെല്ലാം ഇഷ്ടപ്പെടുന്നത് ചൗഹാനെയെന്നാണ് ഇറിഗേഷന്‍ വകുപ്പില്‍ ഉന്നത ഉദ്യോഗം വഹിച്ച ഇന്ദിര കാരണം പറഞ്ഞത്. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച കോട്ടയം സ്വദേശി പി.എസ്.മോഹനന്പിള്ളക്കും ഇതേ അഭിപ്രായമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ തകര്‍ത്ത ജീവനക്കാരുടെ നട്ടെല്ല് നേരെയായത് ബിജെപി ഭരണത്തിലാണു പോലും.
ശൂരനാട് സ്വദേശിയും കോണ്‍ട്രാക്ടറുമായ ജയകുമാറും ചൗഹാന്റെ ആരാധകനാണ്. ഇത്തവണയും വിജയം ബിജെപി കൊണ്ടുപോകുമെന്നകാര്യത്തില് കൊല്ലം സ്വദേശിയും തയ്യല്‍ തൊഴിലാളിയുമായ ജോസഫിന് സംശയമേയില്ല. ചൗഹാന് ചെയ്ത നല്ല കാര്യങ്ങളാണ് കാരണമെന്നാണ് കമ്മ്യൂണിസ്റ്റായ ഇദ്ദേഹം പറയുന്നത്.
ബിഎച്ച്ഇഎല്ലിലെ ചീഫ് ഫോട്ടേഗ്രാഫറും ഐഎന്‍ടിയുസിയുടെ ഭാരവാഹിയുമായിരുന്ന പി. വി.പിള്ളയും പറയുന്നത് ബിജെപി തന്നെ വീണ്ടും എന്നാണ്. ചവറ സ്വദേശിയായ ഈ 80 കാരനും ഭാര്യ തഴവ സ്വദേശിനി മണിയും ആര്‍ക്ക് വോട്ടു ചെയ്യണമെന്നിതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടമ്മയും കൊല്ലംകാരിയുമായ ബിന്ദു മുരളിയും ചൗഹാന്റെ ആരാധികയും ബിജെപി പക്ഷക്കാരിയുമാണ്.
റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരായ കായംകുളം സ്വദേശി ആര്.എസ്.പിള്ളയും തിരുവല്ല സ്വദേശി പി.കെ.നായരും തിരുവനന്തപുരം സ്വദേശി ഗോപിനാഥന് ഉണ്ണിത്താനും ശൂരനാട് സ്വദേശി ബാബു ചന്ദ്രന് പിള്ളയും തിരുവല്ല സ്വദേശി രഘുനാഥന്‍നായരും മാന്നാര്‍ സ്വദേശി വി.എസ്.നായരും കോല്ലം സ്വദേശി ചന്ദ്രശേഖരന് പിള്ളയുമൊക്കെ വികസനത്തിന്റെ പേരില്‍ ബിജെപി ഹാട്രിക് ജയം നേടണമെന്നാഗ്രഹിക്കുന്നു. കന്യാസുരക്ഷപോലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പേരിലാണ് കായംകുളം സ്വദേശിയും ഡയറി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനുമായ പ്രിന്‍സ് ബിജെപിയെ പിന്തുണയ്ക്കുന്നത്
വൈദ്യുതിയുടേയും റോഡിന്റെയും മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞാണ് കൊട്ടരക്കര സ്വദേശി ബി.എം.പിള്ള ചൗഹാനുവേണ്ടി വാദിക്കുന്നത്. വാളകം സ്വദേശിയും ആര്.ബാലകൃഷ്ണപിള്ളയുടെ ബന്ധുവുമായ എന്‍. ഉണ്ണികൃഷ്ണനും വീണ്ടും ബിജെപി എന്ന പക്ഷക്കാരനാണ്. ദിഗ്വിജയ് സിംഗ് കുളമാക്കിയ ഭരണം നേരേയാക്കിയത് ശിവരാജ് ചൗഹാനാണ്. അഞ്ചു വര്‍ഷംകൂടി അദ്ദേഹം ഭരിക്കട്ടെ കമ്പനി മാനേജരായ ഉണ്ണികൃഷ്ണന്റെ നിലപാട്.
അതേ സമയം, കോണ്‍ഗ്രസ് ന്യൂനപക്ഷസെല്ലിന്റെ കണ്‍വീനറും മലയാളിയുമായ സജി ഏബ്രഹാമിന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്നതില്‍ സംശയമേയില്ല. റോഡിനും കറന്റിനും ദിഗ് വിജയ സിംഗ് സര്‍ക്കാര്‍ മാറ്റി വെച്ചിരുന്ന പണം ചെലവഴിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ചൗഹാന് ഒഴികെയുള്ളമന്ത്രിമാരെല്ലാം കുഴപ്പക്കാരാണ്, ബിജെപിയില്‍ സീറ്റ് കിട്ടാത്തവര്‍ പ്രശ്നം ഉണ്ടാക്കും. ബിജെപി തോക്കുമെന്ന വാദത്തിനു ന്യായങ്ങള്‍ സജി നിരത്തി. സ്റ്റേഷനറിക്കട നടത്തുന്ന യോഹന്നാന് കോണ്‍ഗ്രസിനേ വോട്ടുകുത്തൂ. പക്ഷേ പാര്‍ട്ടി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലന്നും ഈ അഞ്ചല്‍ സ്വദേശി സൂചിപ്പിക്കുന്നു. കോണ്‍ഗ്രസുകാരനാണെങ്കിലും വെച്ചൂച്ചിറ സ്വദേശി ജോണ്‍ ചെറിയാന് ഇത്തവണ വോട്ടിടുക മുന്മുഖ്യമന്ത്രിയായ ബിജപി സ്ഥാനാര്‍ത്ഥി ബാബുലാല്‍ ഗോറിനാണ്. വെറുതെ വോട്ടെന്തിനു പാഴാക്കണം. മാത്രമല്ല ജാതിവ്യത്യാസമൊന്നുമില്ലാത്ത ഭരണമായിരുന്നു ചൗഹാന്റേത്. ആരോഗ്യവകുപ്പ് ജീവനക്കാരനായ ജോണ്‍ കാര്യവും പറഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ആര്.ജി.പിള്ളയും അയ്യപ്പക്ഷേത്രത്തിന്റെ പ്രസിഡന്റും ഇന്‍ഡസ്ടിയല്‍ മനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ എംഡിയുമായ ഡോ. എസ്. എ. നായരുമൊക്കെ ബിജെപി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പക്ഷക്കാരാണ്. ചൗഹാന്റെ ഭരണവും വ്യക്തിത്വവുമാണിവര് കാര്യം പറയുന്നത്.
മധ്യപ്രദേശില്‍ നിന്നും പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: