ശബരിമല: ഹര്‍ത്താല്‍ ദിനമായ ഇന്നലേയും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. രാവിലെ മുതല്‍ തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തിരക്കിന് അല്‍പ്പം കുറവുണ്ടായെങ്കിലും വൈകിയും തിരക്ക് വര്‍ദ്ധിച്ചു. ഹര്‍ത്താല്‍ അറിയാതെ അന്യസംസ്ഥാനങ്ങളില്‍നിന്നെത്തിയ അയ്യപ്പഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായെങ്കിലും മറ്റ് അനിഷ്ഠ സംവങ്ങളുണ്ടാകാതിരുന്നത് തീര്‍ത്ഥാടകര്‍ക്ക് മറ്റ് ബുദ്ധിമുട്ടുണ്ടാക്കിയില്ല.
തീര്ത്ഥാടനക്കാലയളവില് ജില്ലയെ പൂര്‍ണ്ണമായും ഹര്‍ത്താലില്‍ നിന്നും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരുന്നെങ്കിലും കടകമ്പോളങ്ങള്‍ ഹര്‍ത്താലിനെത്തുടര്‍ന്ന് തുറക്കാതിരുന്നത് ഭക്തരെ ഏറെ ദുരിതത്തിലാക്കി. പെട്രോള്‍ പമ്പുകള്‍ തുറക്കാത്തതും കെ.എസ്ആര്ടിസിയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തിയ ഭക്തരെ പ്രതിസന്ധിയാഴ്ത്തിയിരുന്നു. രാത്രി 7.30 ഓടെ പെയ്ത മഴയും ഭക്തര്‍ക്ക് മലകയറുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. രാത്രിയിലും വന്‍ ഭക്തജനത്തിരക്കാന് അനുഭവപ്പെട്ടത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം എത്തിയ അയ്യപ്പഭക്തന്മാര് സന്നിധാനത്തും പമ്പയിലും തങ്ങിയതും തിരക്ക് വര്‍ദ്ധിപ്പിച്ചു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: