ഓരോരുത്തന്റെ ശരീരത്തിലൂടെയും തുടര്‍ച്ചയായി ദശലക്ഷം അണുക്കള്‍ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഓജസ്സുള്ളിടത്തോളം കാലം ശരീരം അതൊന്നുമറിയുന്നില്ലെന്നുമാത്രം. ശരീരം ക്ഷീണിക്കുമ്പോഴേ അണുക്കള്‍ ശരീരത്തെ അടിമപ്പെടുത്തി രോഗം ഉളവാക്കൂ. അതുപോലെതന്നെയാണ് ജനതയുടെ ജീവിതത്തിന്റെ നില. ജനതയുടെ ശരീരം ദുര്ബലപ്പെടുമ്പോഴാണ്, നമ്മുടെ വംശത്തിന്റെ രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ നിലകളിലേക്ക് രോഗാണുക്കള്‍ തള്ളിക്കടന്നുവന്ന് രോഗമുളവാക്കുന്നത്, അതിനാല്‍ ഇത് പരിഹരിക്കാന്‍ രോഗത്തിന്റെ വേരുകള്‍ തേടിപ്പിടിക്കണം; രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ മാറ്റിക്കളയണം. മനുഷ്യനെ ബലപ്പെടുത്താന്‍, രക്തം ശുദ്ധമാക്കാന്‍, രക്തത്തിന് ഓജസ്സ് നല്കാന്, ഒരേ ഒരു പ്രവണത മതിയാകും. അങ്ങനെ വെളിയില്‍ നിന്ന് വരുന്ന വിഷമെല്ലാം പ്രതിരോധിക്കാനും തള്ളിക്കളയാനും വേണ്ട കരുത്തു ശരീരത്തിനുണ്ടാകും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: